ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

തോറ്റുപോയ പാർട്ടി
വീണു കിടക്കുന്ന മരമാണ്.
വൃദ്ധരും കുട്ടികളും അതിൽ
അനായാസം ഓടിക്കയറും.
ശത്രുക്കൾ ചില്ലകൾ ഒടിക്കും.
ആ ചോരക്കറയിൽ
അവരുടെ ആശകൾ മുക്കും.
ഇനി നിവരാത്ത വിധം
ചവിട്ടി മെതിക്കും.
അതുകണ്ടു വൃക്ഷച്ചുവട്ടിലെ
പച്ച പുൽനാമ്പുകൾ ചിരിക്കും.
വാനിൽ വീണ്ടും
കാർമേഘം ഉരുണ്ടുകൂടും.
മഴ കുന്നിനെ നനയ്ക്കും.
പുതിയ ഉറവകൾ
ഒഴുകിതുടങ്ങും.
വീണുകിടക്കുന്ന മരം
അതിന്റെ വേര് മണ്ണിലാഴ്ത്തി
കൂടുതൽ കരുത്തോടെ
ഉയിർത്തെഴുന്നേൽക്കും.
അപ്പോൾ അതിന്മേൽ
പറ്റിപ്പിടിച്ചിരുന്ന് ആഹ്ലാദിച്ചവർ
ദൂരേയ്ക്ക് തെറിച്ചു പോകും.
മരം പൂർണ്ണതയോടെ
തലയുയർത്തി
നിൽക്കുകയും ചെയ്യും..!
✍️

By ivayana