ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

കനിവിന്റെ മാധുര്യമെന്നുമ്മ
കാരുണ്യ നിറകൂടമാണുമ്മ
എല്ലാം പൊറുത്തീടും പൊന്നുമ്മ
യാതനയേറെ- സഹിച്ചുമ്മ
മനസ്സതിൽ സാന്ത്വന മേകിടാൻ
മനതാരിൽ വന്നീടും എന്നുമ്മ
ആശ്വാസ ചുംബന മേകിടും
ആനന്ദമായീടും എൻമനം
എൻ ജീവൻ തുണയെന്നും എന്നുമ്മ
എന്നിലെ ഭാഗ്യവും പൊന്നുമ്മ
ഉമ്മതൻ ഏകീടും പുഞ്ചിരി
മായാതെ നിന്നീടും എൻമനം
ഉമ്മതൻ
വാത്സല്യ സ്നേഹവും
ഏകണേ എന്നീടും എന്നെന്നും
ഉമ്മതൻ ചാരത്തായ്
ഏറ്റിടാൻ
കൊതിയന്നി- ലേകീടും എന്നെന്നും
ഉമ്മയാൽ തന്നീടും സ്പർശനം
ഖൽബകം കുളിരാൽ നിറഞ്ഞീടും
മാതൃസ്നേഹത്തിന്റെ മാറ്റിനായ്
വെക്കാനായ് ഒന്നുമേ ഇല്ലൊന്നും.
✍🏻

മനു ആലുങ്ങൽ

By ivayana