“അത്യുന്നതൻ രാജാധിരാജൻ” സുന്ദരവും ഹൃദ്യവുമായ ഈ ക്രിസ്‌മസ്സ് ഗാനത്തിൻറെ വരികൾ കുറിച്ചിരിക്കുന്നത് ഓസ്ട്രിയൻ മലയാളി പ്രവാസി ശ്രി ഷെവലിയാർ കുര്യാക്കോസ് തടത്തിൽ ആണ്..ഈ ക്രിസ്തുമസ്സ് ആൽബത്തിന്റെ പ്രകാശനം 24 ന് വിയന്നയിലെ സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ റെവ.ജോഷുവ റമ്പാച്ചൻ നടത്തുകയുണ്ടായി. അത്യുന്നതൻ എന്ന നാമത്തിൽ പ്രകാശനം ചെയ്ത ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സാംജി ആറാട്ടുപുഴയാണ് . രമേഷ് മുരളി, ബഷീർ, ശ്രീകാന്ത്, മെലിൻ, സിജി, ഏയ്‌ഞ്ചൽ എന്നിവരുടെ ഹൃദയഹാരിയായ ആലാപനത്തിൽ മനോഹരമായിരിക്കുന്നു .സാക്‌സ് ക്രിയേഷൻസാണ് ഗാനം പ്രേക്ഷകരിൽ എത്തിച്ചിരിക്കുന്നത്. റിക്കോർഡിങ്ങ് നിർവഹിച്ചിരിക്കുന്നത് കൊച്ചിയിലെ സാംജി ഓഡിയോ ട്രാക്കിലാണ്.

തണുപ്പുറങ്ങുന്ന ക്രിസ്തുമസ്സ് രാവിൽ സ്നേഹത്തിന്റെയും കരുണയുടെയും സന്തോഷത്തിന്റെയും ദീപാലങ്കാരവുമായി ഈ സംഗീതം ജനഹ്യദയങ്ങളിൽ വെളിച്ചം പകരട്ടെ ..അണിയറ പ്രവർത്തകർക്കും ഷെവലിയാർ കുര്യാക്കോസ് തടത്തിലിനുംആശംസകൾ.

By ivayana