അച്ഛനെയാരും പുകഴ്ത്താറില്ല
അച്ഛനെയാരും വാഴ്ത്താറില്ല
അച്ഛനതിനൊന്നും നേരവുമില്ല
ജീവിതഭാരം ആരുമറിയാറുമില്ല
ദൂരെനിന്നെത്തി നോക്കിടുമ്പോൾ
സൂര്യതേജസ്സ് പോലെയച്ഛൻ
ചാരെവന്നു കൂടെ നിൽക്കുന്നനേരം
ചാമരംവീശുന്ന മന്ദമാരുതൻ
അച്ഛനെ അച്ഛനായ് അറിഞ്ഞതിപ്പോൾ
ഒരച്ഛനായി ഞാനിന്ന് മാറിയപ്പോൾ
അച്ഛന്റെ തണലില്ലായിരുന്നുവെങ്കിൽ
അറിയുക മക്കൾ നിഴൽക്കൂത്തുകൾ
അച്ഛന്റെ മനസ്സൊരു വെടിക്കെട്ടു പോലെ
തീ പടരാത്ത നെരിപ്പോടു പോലെ
നീറിപ്പുകയുന്ന മനസ്സുമായിയച്ഛൻ
ഉറങ്ങുന്ന മക്കൾക്ക് പുതുമഴത്തുള്ളിയല്ലേ?
ഈ വരികൾ
എന്റെ അച്ഛന് സമർപ്പിക്കുന്നു..

മോഹനൻ താഴത്തേതിൽ

By ivayana