ചിരിക്കുമ്പോൾ
സ്നേഹമണികളാണ്
കിലുങ്ങുന്നതെന്ന
ആത്മഗതം പോലെ
കൺചെരാതുകൾ
തിരിയിട്ടുകത്തുമ്പോൾ
സ്നേഹക്കൊഴുപ്പിലെന്നൊരു
സ്വപ്നത്തിളക്കം പോലെ
നാവിൻതുമ്പുകൾ
വരച്ചിറ്റിക്കുന്ന സ്വനങ്ങൾ
സ്നേഹമധുവിലലിഞ്ഞ
വാങ്മാധുരിയുടെ
സ്വാന്തനം പോലെ….
ഒരാലിംഗനത്തിലേക്ക്
വഴുതിയടുത്ത്
ഒട്ടിനിൽക്കുന്ന
നെഞ്ചിൻതുടിപ്പു പോലെ…
അടർന്നാൽ
ചുവന്നുപടർന്നൊഴുകുന്ന
ചോരക്കണങ്ങൾ
നോവിക്കും പോലെ….
നമ്മളെല്ലാം
അങ്ങനെയാണല്ലോ
എന്നൊന്നാശ്വസിച്ചോട്ടേ…

By ivayana

One thought on “മനുഷ്യനെന്നാൽ”
  1. സന്തോഷം.
    എൻ്റെ കവിതയെയും ഇവിടെ ചേർത്തുനിർത്തിയതിന് നന്ദി.

Comments are closed.