ഒരിക്കലും നഷ്ടപെടില്ലെന്ന മൂഢവിശ്വാസത്തോടെ,അത്രമേല്‍ പ്രിയപ്പെട്ടതായി ചേര്‍ത്തു പിടിച്ച കൈകള്‍….
എവിടെയാ നഷ്ടമായത്……..
എപ്പോഴൊക്കെയോ അമിത സ്നേഹവും സ്വാര്‍ത്ഥതയും ചേര്‍ന്നപ്പോള്‍ ഉണ്ടായ പിണക്കങ്ങള്‍…
അവഗണിച്ചു പോയപ്പോഴൊക്കെയും പിന്‍തുടര്‍ന്നിരുന്നു…….
ഒരിക്കലും മടങ്ങി വരില്ലെന്നു കരുതിയപ്പോഴൊക്കെ ഭ്രാന്തമായ സ്നേഹത്തോടെ കാത്തിരുന്നിരുന്നു….
ഉറക്കെ കരയാനാകാതെ ഉള്ളിലടക്കിയ വേദനകള്‍ എപ്പോഴൊക്കെയോ മരവിപ്പായി മാറി പോയതാണ്‌..
ഉറക്കമില്ലാത്ത കരഞ്ഞു തീര്‍ത്ത രാവുകള്‍ നോവുകളെ ഒളിപ്പിച്ചതാണ്…
ഏറേ പ്രിയപ്പെട്ടതെന്ന സ്ഥാനത്തിന് മാറ്റമില്ലാതെ നമ്മളിലെ പ്രണയം എവിടെയാണ് നഷ്ടമായത്… ?
എന്നിട്ടും എന്തുകൊണ്ടാണ് വെറുക്കുവാനോ മാറ്റി നിര്‍ത്തുവാനോ കഴിയാതെ പോകുന്നത്..?
ഇപ്പോഴും ഓര്‍മ്മകളില് നിറയുമ്പോഴൊക്കെയും നെഞ്ച് വിങ്ങുന്നത്…
അരികില് വരുമ്പോഴൊക്കെയും ആദൃശ്യമായ മതിലിനില് അകന്നു നില്‍ക്കേണ്ടി വരുന്നത്…?
നിന്നെ പോലെ ആരെയും കിട്ടില്ലെന്നും നീ ആയിരുന്നില്ലെ എല്ലാമെന്നും നിന്നെ മിസ് ചെയ്യുന്നുണ്ടെന്നുമുള്ള വേദനകള്‍ക്ക് മുന്‍പില്‍ ഇപ്പോഴും നിസ്സഹായയായി നില്‍ക്കേണ്ടി വരുന്നത്…?
എങ്കിലും ഒന്നു പറയട്ടെ…
നിന്നോളം വലുതായി ഞാനൊന്നും ആഗ്രഹിച്ചിട്ടില്ല..
നിന്നേക്കാള്‍ പ്രിയപ്പെട്ടതായി അന്നും ഇന്നും ആരുമീല്ല…..
നീ മനസ്സിലാക്കിയത് പോലെ ആരും മനസ്സിലാക്കിയിട്ടുമില്ല..
എങ്കിലും നിന്നിലേക്ക് എനിക്കു മടങ്ങാന്‍ കഴിയുന്നില്ല……..
പക്ഷെ നീയെന്നില് എപ്പോഴും ഉണ്ട്…

By ivayana