രചന : രഘുകല്ലറയ്ക്കൽ.. ✍
പാരമ്പര്യത്തിന്റെ പൈതൃക സീമയാൽ,
പരിഹൃദമൂറും വാത്സല്യമോമന മക്കൾ,
പ്രൗഢിയാൽ പ്രിയമേറും കൂട്ടുകുടുംബത്തിൽ,
പുത്രിതൻ മക്കളിൽ വാത്സല്യ പൗത്രനാൽ,
പത്രപാരായണം കേട്ടുരസിക്കുമീ, മുത്തശ്ശിയോടൊത്തു,
പന്തുമെനയുവാൻ തെങ്ങോലയുമായവൾ സ്നേഹമായ്,
പൗത്രിയും പിന്നിലായ് സൗമ്യതയേറ്റമുയരത്തിൽ,
പറമ്പിന്നരികിലായ്,ഹരിതഭ വൃക്ഷത്തലപ്പതിൻ കീഴിൽ,
പടികൾക്കു മേലിരുന്നരുമയാം മക്കളിൻ വാത്സല്യം,
പകുത്തവൾ മുത്തശ്ശി,ആമോദമാനന്ദമോടെ.
പണ്ടെല്ലാമിത്രമേൽ പാരായണത്തിന്റെ രസികതയോർത്ത്,
പരമോന്നതമാം പത്രവാർത്തയ്ക്കൊപ്പം താളത്താൽ,
പരിസരം മറന്നാ വാർദ്ധക്യം, മുത്തശ്ശിയാസ്വാദനത്താൽ
പറമ്പിന്റെ മൂലയിൽ മണലിലിരുന്നാർദ്രമായ് തലയാട്ടി,
പാരമ്പര്യത്തെ പടുത്തുയർത്താൻ, മക്കളിലരുമയാം,
പൗത്രന്റെ പത്ര പാരായണം കേട്ട് തൃപ്തയാം മുത്തശ്ശിയമ്മ!.
★*
