രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍
മലരായ്,
മധുവായ്,
മണമായ്,
മാതാവായ്,
മാതൃഭാഷ-
മനുഷൃന്.
മറുമൊഴി-
മറക്കാതെ-
മുഴുകുന്നു,
മന്നവർ,
മർതൃർ-
മമ നാട്ടിലും.
മമ മണിക്കുട്ടി,
മടിതട്ടിൽ-
മിഴിതുറന്നു-
മൊഴിയുന്നു-
മധുകണങ്ങൾ .
മമ ദേശാനൂറുകൾ,
മന്ദഹാസമുതിർത്ത്,
മഴയായ് ,
മധുമഴയായ്,
മണ്ണിലുതിരട്ടെ.
മാനത്തിൻ-
മടിയിൽ ,
മിന്നും താരാമായ് .
മതി കലയായ് നിന്നെ
മതിവരാതെയെൻ
മാറോടു മുറുക്കെ-
മുത്തമേകി താരാട്ടാം.