രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍
ആരും വരുവാനില്ലിനിയിതുവഴി
കാത്തുനിൽക്കുകയേ വേണ്ട
ആരുമില്ലിനി പാട്ടുകൾ പാടാൻ
കാതുകൾ പോലും ഇനിവേണ്ടാ.
(ആരുംവരുവാനില്ലിനിയിതുവഴി)
കണ്ണുകൾക്കാനന്ദമേകും
കാഴ്ചയൊന്നും ഇല്ലിവിടെ
കണ്ടകാഴ്ചകളൊന്നിലുമെവിടെയും
സുഖദമായതുമില്ലിവിടെ
(ആരുംവരുവാനില്ലിനിയിതുവഴി)
ആരുമില്ലിനിയിതുവഴി വരുവാൻ
നേരുകൾ തേടാനാളില്ലാ…..
വേരറുക്കുകയാണ് മതത്താൽ
വേർപെടാത്ത ബന്ധങ്ങൾ….
(ആരും വരുവാനില്ലിനിയിതുവഴി)
()
