ഒരു നാടകഗാനം:(ഈയിളം പുഞ്ചിരി കാണാൻ….)

(പല്ലവി:)

ഈയിളം പുഞ്ചിരി കാണാൻ –
എന്തൊരു ചേല്…..
പെണ്ണേ നിൻ – നൊമ്പരം –
കാണാനാ…. ണതിലും ചേല്…!
പനിമതി നിൻ വദനമെന്തേ… യീ…
കളങ്കമയം…?
പൂനിലാവെന്നാലും –
പാലൊളിപ്പൂരിതം – നിൻ –
ആകാരഭംഗിക്കെന്തൊരു-
അഴകാണെൻ ചന്ദ്രമതി….!!
( ഈയിളം……..)
(അനുപല്ലവി)
ആശയുണ്ട് മാനസം…!
മന്ദം – മന്ദം അടുക്കുംമ്പം..!
മുല്ല മുട്ട് വിരിയുന്നു….
അകതാരിന്നാരാമത്തിൽ !
കൺമണിനീ… യെന്നരികിൽ…
കുണുങ്ങി – കുണുങ്ങി നിന്നിടുംമ്പം
പൂത്തിടുന്നുയെൻമേനി…
മലർവാക പൂത്തപോലേ….!!
കോറസ്:
(ലാ…ലല്ല….ലലലല്ല…
ലലലല്ലാ…. ലാലല ലല്ലാ…
ലാലാലല്ലാ…ലലലല്ല….)
( ഈയിളം……..)
(അനുപല്ലവി:)
നോക്കിടുംമ്പം കണ്ണിൽ കണ്ണിൽ –
മൊട്ടിടുന്നു…അഭിലാഷം…!
ഒന്നൊന്നായ് അലിഞ്ഞുചേരാൻ –
തിരപുൽകും കരപോലേ…!
പൊന്നഴകേ നീ…. യെൻമാറിൽ –
ഇഴുകിയൊഴുകി മയങ്ങിടുംമ്പം !
നിർവ്യതിതൻ തേനൊഴുകും…
രാക്കുയിൽ രാഗം പോലേ….!!
(കോറസ്:)
(ലാ…ലല്ല….ലലലല്ല…
ലലലല്ലാ…. ലാലല ലല്ലാ…
ലാലാലല്ലാ…ലലലല്ല….)
( ഈയിളം….)
++++


( ഞാനെഴുതിയ നാടകമാണ് ” താരം അപ്രത്യക്ഷമാകുന്നതിൻ മുൻപ്”. പ്രിൻറിംഗിന് പോകുന്നതിൻ മുൻപ്, ഈ നാടകത്തിലെ ഗാനം — ” ഈയിളം പൂഞ്ചിരികാണാൻ….” ഫേസ്ബുക്കിലും മറ്റും ഇടണമെന്ന്, സ്നേഹിതരുടെ നിർബന്ധമായ ആഗ്രഹപ്രകാരം, ചെയ്യുകയാണ്..)
നിങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ടെഴുതുക….
ചൊകൊജോ

By ivayana