രചന : രഘുകല്ലറയ്ക്കൽ..✍️
കൗമാരത്തുടിപ്പിലുണരുമൊരഭീഷ്ടമോഹം,
കുതൂഹലാൽ, കൺകളിൽ ആദ്രമാം പ്രണയകാലം!
കാൺവതിലേറെയുമാർജ്ജമാം, മന:ചഞ്ചലമോടെ,
കാമമോ,സ്നഹത്തണലാവേശമോ, വശ്യമീ,
കമനീയ കൗതുകമോർത്താൽ, പ്രണയകാലമനശ്വരം,
കരളിയലും സൗഹൃദം, സൗമ്യമാം പ്രണയാതിരേകം,
കാമിനിമാരിലവ്യക്തം, ചഞ്ചല മനോജ്ഞസൗഭകം,
കൺകളിലാവേശം കമ്പന, വികാരവിക്ഷോഭാൽ.
കണ്ടോളമവളഴകാർന്നുള്ളം, വശ്യമെന്നാലുമവനിൽ,
കരളിൽ പ്രേമ ഭാജനനാട്യമുള്ളിൽ, ചതിയും,
കണ്ടതില്ല,അവൾക്കറിയില്ല,തന്റേതെന്നവകാശവാദാൽ,
കണ്ണിൽ വക്രത, നിഴലിക്കുമനുരാഗനാട്യമോടടുത്തവനെ,
കരുത്തോടെതിർത്തവൾ, മുഖത്തായ് ‘ആസിഡ്,’
കൃത്യമൊഴിച്ചവനെത്ര,ക്രൂരനാം നീചനെന്നോർക്ക നാം.
കരുണയില്ല,കാമിച്ചാവേശാൽ,പവിത്രയാമിവളെ,
കാമഭാവത്താലാർത്തിയാ,ലിഹലോകത്താക്കിയോൻ!
★
