എത്ര മധുരമീ മലയാളഭാഷേ?
എന്നുമുണരുന്നു നിൻ കീർത്തനങ്ങളിൽ….
എത്ര കേട്ടാലും മതിവരില്ല
എത്ര മധുരമീ മലയാളഭാഷേ?…..
കാറ്റിൻ അലകളിൽ ആടുന്ന ഇലകളും
ആനന്ദമോടേ പാടിടുന്നു….
മലയാള ഭാഷ തൻ മധുരം വിളമ്പുന്നു
മാതൃത്വമോുടെ നിൻ കീർത്തനങ്ങൾ…..
മലയാളത്തിൽ പൂമൊഴി പാട്ടുകൾ
കേൾക്കുന്നു എന്നും ഹൃദയതാളങ്ങളിൽ…
പാട്ടിൻ താളത്തിൽ നിർത്തമാടുമ്പോൾ
ദേവത തന്നെ കൈ കൂപ്പിടുന്നു….
പുലരിയിൽ പൂക്കൾ വിടരുന്ന നേരത്തും
കിളികൾ പാടിയുണർത്തിടുന്നു
മലയാളത്തിൽ സ്വരങ്ങളായ് മധുരമായ്
മറക്കാതെയെന്നും പാടിടുന്നു….
ഒരോ പാട്ടിൻ താളത്തിലെന്നും
മലയാളഭാഷ വളർന്നിടുന്നു…..
എന്നും വളരട്ടെയെൻ ഭാഷയെന്നും,
എന്നും മഹത്വം നിറഞ്ഞിടട്ടെ!….

സഫീല തെന്നൂർ

By ivayana