ആ മക്കളെ പോറ്റാൻ ഒരു തൊഴിലാന്വേഷിച്ച്,ഉള്ളു വെന്തു അവൾ കയറിയിറങ്ങിയത് നമ്മുടെ കേരളത്തിലെ 12 ആശുപത്രികളിൽ ആണ്.
ആ മാതാപിതാക്കളുടെ ഇന്റർവ്യൂ കണ്ടു ഞെട്ടിപ്പോയി. സ്വന്തം മകളെയും കുഞ്ഞുങ്ങളെയും പെറുക്കി കൂട്ടി സംസ്കരിച്ചിട്ട് ദിവസങ്ങൾ പോലും ആയിട്ടില്ല,ആ അമ്മയെയും മക്കളെയും നേരിട്ടു കാണാത്ത നമ്മളെപോലുള്ളവർ ആ കുഞ്ഞുങ്ങളെ ഓർത്തും ആ പാളത്തിലെ അവരുടെ നിൽപ്പോർത്തും, ആ നിമിഷങ്ങളുടെ ഉത്‌കിടിലം ഏറ്റുവാങ്ങിയവർ ആണ്.

ആ അപ്പനും അമ്മയും വളരെ നിസ്സംഗരായി മകളുടെ സമർഥ്യമില്ലായ്മയെ കുറിച്ചും,പതിനൊന്നുമാസംഅവരുടെ ചിലവ് വഹിച്ചത് മൂന്ന് ആണ്മക്കൾ ആണെന്നും, അവരുടെ ജോലിതിരക്കിനെ പറ്റിയും,കന്യാ സ്ത്രീയും വൈദികനും ഉൾപ്പെടുന്ന മരുമകന്റെ കുടുംബ മഹത്വം ചിരിയോടെ പറയുന്നു😢.എല്ലാം കഴിഞ്ഞല്ലോ എന്ന ഒരുവല്ലാത്ത ആശ്വാസമാണ് അവരുടെ മുഖത്ത് കണ്ടത്.ആ പേരക്കുട്ടികളെ ഓർത്ത് ഒരു തുള്ളി കണ്ണീർ അവർ പൊഴിച്ചില്ല 😢ഉള്ളൂലഞ്ഞ ഒരാൾ എങ്കിലും ഈ രണ്ട് വീടുകളിലും ഉണ്ടോ എന്ന് സംശയം ആണ്.

ഒറ്റപെട്ടു പോയൊരു പെണ്ണിനെ കണ്ടിട്ടുണ്ടോ?എല്ലാം നശിച്ച അവസ്ഥയിൽ സ്വന്തം വീട്ടിൽ ഒരു നേരം പോയി നോക്കണം, മക്കൾക്കു വിളമ്പാൻ ഒരുപിടി ചോറിനു പോലും കണക്കു വരും, എല്ലായിടത്തും പരിഹാസചിരി വരും.നിന്റെ അഹങ്കാരം എന്ന കുറ്റപ്പെടുത്തലിന്റെ മുന വരും.ഉടുക്കാൻ ഒരു തുണിയില്ലാതെ ഉൾവലിഞ്ഞു നിൽക്കേണ്ടി വരും.
നിനക്ക് ഞങ്ങളൊക്കെ ഇല്ലേ എന്ന് പറഞ്ഞു അവളെ ചേർത്തു നിർത്താൻ ആ വീട്ടിൽ ഒരു പട്ടിയും ഇല്ലായിരുന്നു. അവളെ ഒന്ന് കേൾക്കാൻ എല്ലാം ശരിയാക്കാം എന്ന് അവരാരെങ്കിലും വെറുതെയെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ, അവൾ ആ മക്കളെയും കൊണ്ട് മരിക്കില്ലായിരുന്നു.

മരണംതിരഞ്ഞെടുത്തവൾ
മക്കളെ എന്തിന് കൂട്ടി എന്നാണ് വിമർശനം?
ആ പെൺകുട്ടികളെ കെട്ടിപിടിച്ചു എത്ര കരഞ്ഞു തീർന്നിട്ടാവും അവൾ ആ രാത്രി വെളുപ്പിച്ചിട്ടുണ്ടാവാ? 😢 ആ ട്രെയിനിന്റെ മുൻപിൽ തല താഴ്ത്തുന്നതിനു മുൻപ് അവൾ എത്ര മനുഷ്യരുടെ മുൻപിൽ തല താഴ്ത്തിക്കാണും.
ജോലിക്കായി അധികാരികളുടെ മുൻപിൽ 😢
ജീവിതത്തിനായി ഭർത്താവിനു മുൻപിൽ 😢
അഭയത്തിനായി കൂടെപ്പിറപ്പുകളുടെ മുൻപിൽ 😢
മാനത്തിനായി ഭർത്താവിന്റെ അനിയന്റെ മുൻപിൽ 😢
40വയസ്സായ, 3മക്കളെ പെറ്റ ഒരു പെണ്ണിന്റെ ശരീരം അവന്റെ മുഷിപ്പിന്റെ ഇടമായി തീർന്നതോടെ ത്രില്ലുപോയ കെട്ട്യോനു പിന്നെ അവളെ കണ്ണെടുത്താൽ കണ്ടൂടാ. അവനിലെ അവസാന ആശയും അറ്റുപോയിടത്താണ് അവളുടെ ഭർതൃവീടിന്റെ പടിയിറക്കം.

പട്ടിക്കു ബിസ്കറ്റ് കൊടുക്കുന്ന പോലെ പ്രതീക്ഷയുടെ ഒരു കണിക അവൾക്കു വെച്ചു നീട്ടാൻ ആർക്കും കഴിഞ്ഞില്ല.
രണ്ട് പെൺമ്പിള്ളേര് നമ്മുടെ തലയിലാവും എന്ന് പേടിച്ചാണ് ആരും അവരെ അടിപ്പിക്കാൻ തയ്യാറാവാഞ്ഞത്.
തൊഴിലുപേഷിച്ചു ഒരു മനുഷ്യമൃഗത്തിന്റെ കൂടെ മൂന്ന് കുഞ്ഞുങ്ങളെയും വെച്ചു അടികൊണ്ടും അപമാനിക്കപ്പെട്ടും,ചവിട്ടേറ്റും അവൾ വർഷങ്ങളോളം കിടന്നുനരകിച്ചു.

വിശ്വാസങ്ങളുടെയും, പാർട്ടികളുടെയും, ചാരിറ്റികളുടെയും കുത്തൊഴുക്കിൽ ആർമാദിക്കുന്ന സമൂഹത്തിൽ നിന്നാണ്, കുതിച്ചു വരുന്ന നിർത്താതെ ഹോണടിച്ച മരണത്തിന്റെ മുഴക്കത്തിലേക്കു അവളും മക്കളും പരസ്പരം ചേർന്നു ഒറ്റകെട്ടായി നിന്നു ചിതറി തെറിച്ചത്.ആ മക്കൾ പോലും”” അമ്മേ നമുക്കു മരിക്കണ്ട “എന്ന് പറഞ്ഞിട്ടില്ല അത്രയ്ക്ക് ആ കുഞ്ഞുങ്ങൾ അനുഭവിച്ചു കാണണം 😢😢
അത് വാരികൂട്ടി വെള്ളം തളിച്ചും, പെട്ടിയിലടച്ചും വിശ്വാസത്തിന്റെ ആണി തറച്ചു ബന്ധിക്കാൻ കാണിക്കുന്നതിന്റെ പത്തിലൊന്നു ശുഷ്‌കാന്തി ആ നിരാലംബായായ പെണ്ണിന് നേരെ കാണിക്കാൻ ആരും ഉണ്ടായില്ല 😢.

By ivayana