Month: March 2025

പലായനം”

രചന : നവാസ് ഹനീഫ് ✍ വീതം വെച്ചും, വിറ്റും ,ജപ്തിചെയ്തും, വലിച്ചെറിഞ്ഞുംഇല്ലാതായത് ഏക്കറുകളോളം വസ്തുവകകൾ….തറവാട് പൊളിച്ചുവിൽക്കുകയാണ്രണ്ടേക്കറോളം ഉണ്ടായിരുന്ന പറമ്പിൽ തറവാടിരിക്കുന്ന ഭാഗം മാത്രം ഇനി ബാക്കി. തറവാടിന്റെ നാലുചുറ്റുമുള്ള നാൽപ്പതു സെന്ററിൽകാടുപിടിച്ചു പടർന്നു കിടക്കുന്ന മുൾച്ചെടികളും കമ്മ്യൂണിസ്റ്റ് പച്ചയുംകൂടാതെ അവിടം…

നിറപ്പൂവ്

രചന : അജിത്ത് റാന്നി✍ പേറ്റുനോവിൻ കനൽക്കാടടുക്കും മുമ്പേആറ്റുനോറ്റുണ്ടായൊരുണ്ണിതൻ രൂപത്തിൻമാറ്റളന്ന് മനപ്പായസമുണ്ട്നീറ്റലകന്ന മനമോടിരിപ്പവൾ.ആറ്റക്കുരുവിതൻ കൂജനത്തെയവൾപാറ്റിപ്പെറുക്കിനെഞ്ചോട് ചേർത്തുംകാറ്റിൻ തലോടൽ മൃദു സ്പർശ്ശമെന്നോർത്ത്ഒറ്റയ്ക്കിരുന്ന് നിർവൃതി പൂകും.മുറ്റത്ത് പിച്ചവയ്ക്കാനൊരുങ്ങുന്ന പാദത്തെതെറ്റാതെ കൈവിരലേകുന്ന രൂപത്തെതറ്റുടുത്ത ചേകവർ പോലയാക്കിയാചിത്തത്തിൻ നെറ്റിയിൽ പ്രതിഷ്ഠിച്ചിരിപ്പവൾ.ആറ്റിളക്കത്തിൻ കളകളം പെരുക്കുന്നചാറ്റൽ മഴയിൽ മനം പൂത്തുലഞ്ഞുംഒറ്റക്കണ്ണാലല്ലകകണ്ണിലെ…

അനുധാവനം

രചന : കെ.ആർ.സുരേന്ദ്രൻ✍ അനുധാവനംഒരു കലയാണ്.അനുധാവനംഒരു വിനോദകലയാണ്.സ്റ്റേഷനിലിറങ്ങിയചെറുപ്പക്കാരന്സ്റ്റേഷൻപുറത്തേക്കുള്ള വാതിൽചൂണ്ടി.സമീപത്തെസൽക്കാർ ഹോട്ടൽഅയാൾക്കൊരുചായ നൽകി സൽക്കരിച്ചു.തെരുവോരത്ത്നിരനിരയായിമയിൽവാഹനങ്ങൾഅയാൾക്ക്സ്വാഗതമോതി.ഒന്നാമന്റെവാഹനത്തിലേക്കയാൾകുനിഞ്ഞ് കയറി.മയിൽവാഹനംമുന്നോട്ടെടുത്തു.തൊട്ടുപിന്നിലെവാഹനത്തിലേക്ക്ഞാൻ നൂണ്ട് കയറി.ലക്ഷ്യം മുന്നിലെചെറുപ്പക്കാരനായത്കൊണ്ട്,എരിയുന്ന സൂര്യനും,തിളക്കുന്ന നഗരവും,ഉരുകുന്ന മനുഷ്യരും,വണ്ടികളുംഎനിക്ക് വിഷയമായില്ല.ചെറുപ്പക്കാരന്റെവാഹനംഓരോരോ വഴിയിലൂടെനീന്തി.പിന്നാലെഎന്റെ മയിൽവാഹനവുംനീന്തി.പലവഴി,പെരുവഴിയോടിഅയാളുടെ വാഹനംസപ്ളെൻഡർഗാർഡൻസിൽ നിന്ന്കിതച്ചു.അയാളിറങ്ങി.തൊട്ടുപിന്നിൽഞാനുമിറങ്ങി.അനുധാവനംതുടർക്കഥയായി.അതിന്റെ ത്രിൽഒന്ന് വേറെയാണ്.അയാളുടെ മുമ്പിൽലക്ഷ്യം മാത്രമായത്നന്നായി.തിരിഞ്ഞുനോട്ടംഉണ്ടായില്ല.സപ്ളെൻഡർഫ്ലാറ്റ് സമുച്ചയത്തിലേക്കയാൾസ്റ്റെയർകേസുകളോടിക്കയറിയപ്പോൾ,പിന്നാലെ ഞാനും.മൂന്നാമത്തെ നിലയിൽ,വലത് വശത്ത്,മൂന്നാമത്തെഫ്ളാറ്റിന്…

നിനക്കിന്നു ശബ്ദമില്ല,

രചന : ഷിനി ജോർജ് ✍ നിനക്കിന്നു ശബ്ദമില്ല,നിനക്കിന്നു സ്വാതന്ത്ര്യമില്ല .നിനക്കില്ലായിന്നൊന്നും സ്വന്തമായിനിൻ പേര് നാരിയെന്നോ ?നീയില്ലാതെ ഭൂമിയിൽ ജീവനില്ലനീയില്ലാതൊരു നാഴികപോലുംപിന്നിടുവാനാകില്ല പ്രപഞ്ചത്തിന് .നിൻ ജീവിതത്തിന്റെയേട്ടിൽവിരിയും മയിൽ‌പീലി തുണ്ടുകൾമറഞ്ഞിരിക്കുവാനാകില്ലൊരിക്കലുംവിരിഞ്ഞിറങ്ങുന്നു മനോഹരിയായ്.നിൻ മൗനത്തിൽ ചികയുമ്പോൾഒരായിരം വിപ്ലവങ്ങൾ മുഴങ്ങുന്നുകൂരിരുട്ടിന്റെ താഴ്‌വരയിൽചിലമ്പൊലി നാദമെന്നപോൽ .നിൻ മനം…

എന്തുകൊണ്ട്?

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ എന്തുകൊണ്ടെന്നുള്ള ചോദ്യമുയർത്തുവാൻഏറ്റവും പ്രസക്തമാം കാലത്തിലൂടെ നാംസഞ്ചരിക്കുന്നോരു നേരമാണിപ്പോൾഅനീതിയിങ്ങിനെ നടമാടുമീക്കാലംനീതിനിഷേധത്തിന്നെതിരായി നമ്മൾഎന്തുകൊണ്ടെന്നുള്ള ചോദ്യമുയർത്തേണംഅക്രമം കൊടികുത്തിവാഴുമീക്കാലത്ത്എന്തുകൊണ്ടക്രമം എന്നൊരു ചോദ്യത്തെലോകത്തിൻ മുന്നിലേക്കെറിഞ്ഞിടേണം നമ്മൾലഹരിതൻ ഉപയോഗം ഇങ്ങിനെ കൂടീട്ട്തലമുറതന്നുടെ ഭാവി നശിക്കുമ്പോൾചോദ്യച്ചിഹ്നമായ് മാറി നില്ക്കാതെഎന്തുകൊണ്ടെന്നുള്ള ചോദ്യമുയർത്തിലഹരിക്കെതിരായി പോരാടിടേണം നാംനാടും നഗരവുമൊരുപോലെയിങ്ങിനെനല്ലൊരു സംസ്ക്കാരത്തിൽ…

അരുതുകൾ തീർത്തോരതിരുകൾ

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ ആദിമകാലം മുതൽക്കെ മനിതനിൽ,അരുതുകളേറെയതിലേറെയതിരുകൾ.ആൺ പെണ്ണെന്നരുതുകൾ,അതിനായ് യതിരുകൾ വേറേ!അന്നും നിറം കൊണ്ടതിരുതീർത്തു,പിന്നെ കുലവും മഹിമയും;കൊണ്ടരുതുകൾ തീർത്തു!കറുപ്പുംവെളുപ്പുമതിരുകളായ്!!ഇന്നുമതം കൊണ്ടതിരുകൾ,ജാതികൾ കൊണ്ടരുതുകൾ.നിറംനോക്കി വിസ്തരിക്കുന്നു!കറുപ്പുകണ്ടു കലിയിളകുന്നു!!കാലമാകാതെകാലനെകാത്തുകിടക്കെ,കറുത്തവൻ്റെകരളുപകുത്തുവെളുത്തവൻ.ജീവൻതുലാസിലാടവേയരുതുകൾ മറന്നു,ജാതിമതംനോക്കിയില്ലയതിരുകൾ മുറിച്ചു!!

ഭാര്യയും ഭർത്താവും അറിയുന്നതിന്..!!!

രചന : സോഷ്യൽമീഡിയ ✍ വിവാഹത്തിന് ശേഷം തെറ്റായ പങ്കാളിയെ തിരഞ്ഞെടുത്തു എന്ന് തോന്നിയിട്ടുണ്ടോ?ചിലർക്കൊക്കെ ഭാഗ്യം ജീവിത പങ്കാളിയുടെ രൂപത്തിൽ വരും ❤ ചിലർക്കൊക്കെ കണ്ടകശനിയും !! . 😌ആണായാലും പെണ്ണായാലും വിവാഹജീവിതം ഇഷ്ടമാണെങ്കിൽ മാത്രം അതിനൊരുങ്ങുക. മരണം വരെ വലിയ…

എമ്പുരാൻ(കവിത)

രചന : കാക✍ എമ്പുരാൻ തമ്പുരാനായതോ,തമ്പുരാനെമ്പുരാനായതോ?അറിയില്ല….. പറയുവാനാവില്ലയെങ്കിലും!വൃണിതമാനസത്തേങ്ങലുംവിങ്ങലും പ്രതികാരരൂപമായ്…..സ്ഫോടനമായ് …തിളങ്ങുന്ന വാളിൻ്റെ…കോടാലിയുടെ … വീശലായ് ……ആക്രോശമായ്…..ചോരപ്പകയായ് …ചോര പകരമായ്…!നരോദയുംഗുൽബർഗയും..നൊമ്പരത്തീയായ്പ്രതീകാരത്തുടിപ്പായ്അബ്രാം ഖുറൈഷിയുംസൈദുംപ്രതികാര പ്രതീകൈക്യത്തുടർച്ചകൾസംഘമായ്സംഘാടനമായ്……മർദ്ദിത നിശ്വാസമൊരുപ്രളയ പ്രവാഹം,നാശനച്ചൂടിൻ്റെച്ചുഴലിക്കൊടുങ്കാറ്റ്,ബജ്റംഗി കോദ്നാനിമാരുടെഅട്ടഹാസങ്ങൾക്കൊരു പ്രതികാര നാളം…!അക്രമവാഹക സംഘത്തലകളുടെ നേർക്കൊരുകത്തിച്ചുഴറ്റലായ്സ്ഫോടനക്കതിനയായ് …ഹൃദയച്ചുടുചോര ചീറ്റി ത്തെറിക്കലായ്..!പ്രതികാര മെന്നതൊരുതുടർച്ചയായ്…കാവ്യനീതിയായ്വൃണിതമന നോവുകൾക്കൊരുപരിഹാരച്ചികിത്സൗഷധക്കുളിരായ് ……മർദിതർക്കൊരാശ്വാസമായത്താണിയായ്,വിമോചന മുദ്രാഗീതമായ്…

സ്നേഹനിലാവുകൾ

രചന : സി.മുരളീധരൻ✍ ഓർമ്മയിലുണ്ടൊരു സുന്ദര കാലംനിർമ്മല ഹൃദയ വികസ്വര ബാല്യംബന്ധുജനങ്ങൾ അയൽപ്പക്കങ്ങൾബന്ധുര ബന്ധ മുണർത്തിയ കാലംഓണം വിഷു തിരുവാതിര റംസാൻപുണ്യമെഴുന്നൊരു ക്രിസ്തുമസ് നാളുംവർണ്ണ മനോഹര മാക്കാൻ നമ്മൾകർമ്മം സൗഹൃദ പൂർണ്ണമതാക്കിക്രൂരത തീവ്രത ലഹരികൾ മാറ്റിഓരോ ഹൃദയ ദളങ്ങൾ തോറുംസ്നേഹ നിലാ…

കളിപ്പാട്ടം

രചന : ദിവാകരൻ പികെ പൊന്മേരി ✍ തിരക്കേറിയ ഒരു തെരുവിൽ വച്ചായിരുന്നു അവർ കണ്ടുമുട്ടിയത്വിവേകും നിത്യയും വിവേക് എന്നത് നിത്യ വിളിക്കുന്ന പേരാണ് നിത്യ പല പ്രാവശ്യം നാടുംപേരും ജാതിയും മതവുമൊക്കെ ചോദിച്ചിരുന്നു അപ്പോഴൊക്കെ ഒഴിഞ്ഞു മാറലാണ് പതിവ്ഒരിക്കൽ മാത്രം…