രചന : കാക✍
എമ്പുരാൻ തമ്പുരാനായതോ,
തമ്പുരാനെമ്പുരാനായതോ?
അറിയില്ല….. പറയുവാനാവില്ലയെങ്കിലും!
വൃണിതമാനസത്തേങ്ങലും
വിങ്ങലും പ്രതികാരരൂപമായ്…..
സ്ഫോടനമായ് …
തിളങ്ങുന്ന വാളിൻ്റെ…
കോടാലിയുടെ … വീശലായ് ……
ആക്രോശമായ്…..
ചോരപ്പകയായ് …
ചോര പകരമായ്…!
നരോദയും
ഗുൽബർഗയും..
നൊമ്പരത്തീയായ്
പ്രതീകാരത്തുടിപ്പായ്
അബ്രാം ഖുറൈഷിയും
സൈദും
പ്രതികാര പ്രതീകൈക്യ
ത്തുടർച്ചകൾ
സംഘമായ്
സംഘാടനമായ്……
മർദ്ദിത നിശ്വാസമൊരു
പ്രളയ പ്രവാഹം,
നാശനച്ചൂടിൻ്റെ
ച്ചുഴലിക്കൊടുങ്കാറ്റ്,
ബജ്റംഗി കോദ്നാനിമാരുടെ
അട്ടഹാസങ്ങൾക്കൊരു പ്രതികാര നാളം…!
അക്രമവാഹക സംഘത്തലകളുടെ നേർക്കൊരു
കത്തിച്ചുഴറ്റലായ്
സ്ഫോടനക്കതിനയായ് …
ഹൃദയച്ചുടുചോര ചീറ്റി ത്തെറിക്കലായ്..!
പ്രതികാര മെന്നതൊരു
തുടർച്ചയായ്…
കാവ്യനീതിയായ്
വൃണിതമന നോവുകൾക്കൊരു
പരിഹാരച്ചികിത്സൗഷധ
ക്കുളിരായ് ……
മർദിതർക്കൊരാശ്വാസമാ
യത്താണിയായ്,
വിമോചന മുദ്രാഗീതമായ് …
എമ്പുരാനൊരു തമ്പുരാൻ !
കേരള നാടിൻ്റെ കുതന്ത്ര
രാഷ്ട്രീയത്തിന് താക്കീത്!
പ്രതിപക്ഷ ഉയിർപ്പിൻ്റെ
പ്രതീക്ഷാ പ്രകാശം…!
രാംദാസിൻ മുടിയനായ
പുത്ര നിഗ്രഹം.
പുതുപ്രിയദർശിനിയുടെ
അവരോധം!
ഇടതൊരു വലതായ് …,
വലതിൻ്റെ തീവ്രതാ മുദ്രയായ് മാറിയവരൊരു
കീഴാള മർദ്ദക സംഘമായ്,
തീരുന്ന പരിണാമ ബദ്ധമാ
മന്തർ ധാരാ പാശ
ക്കുരുക്കിനെയറുത്തെറിഞ്ഞീടുമൊരു
വിഛേദമൂർച്ചത്തിളക്കം തെളിയുന്ന
പരിണാമ വിപ്ലവ വാൾത്തലപ്പയറ്റലായ്,
എമ്പുരാൻ….!
അല്ലല്ല തമ്പുരാൻ…
അജ്ഞാതഭൗമിക
നിരീക്ഷിണദർശിയായ് !
എമ്പുരാനൊരു തുടർച്ചയായീടണം…
പീഢിത ജനതക്കൊരു
ജടായുച്ചിറകായ്….,
അല്ലല്ല സമ്പാതിച്ചിറകായ് ,
വെറുപ്പിൻ്റെ തീച്ചൂട് വിതറുന്ന
കുടിലഭുതങ്ങളുടെ, കരാളഭാവങ്ങളുടെ മധ്യേ
വൻ പ്രതിരോധ ഭിത്തിയായ്
നില്ക്കണം,
നിലകൊണ്ട് പോകണം!
സംഘർഷവെറിയരുടെ
പിപ്പിടിച്ചെപ്പടി വിദ്യകളിൽ
പതറാതെയമരാതെ
പാതം പതിപ്പിച്ച്
മണ്ണിലൊരു അസ്തിത്വ
വേരായ് … ആഴ്ന്നിറങ്ങീടണം….!
ഭാരതാംബ തൻ
മാറിലൊരു തണലായ് വിരിയണം…
സുഖനിദ്രത്തടമായ് പരക്കണം!
🙏🙏🙏🙏