വിവാഹത്തിന് ശേഷം തെറ്റായ പങ്കാളിയെ തിരഞ്ഞെടുത്തു എന്ന് തോന്നിയിട്ടുണ്ടോ?
ചിലർക്കൊക്കെ ഭാഗ്യം ജീവിത പങ്കാളിയുടെ രൂപത്തിൽ വരും ❤ ചിലർക്കൊക്കെ കണ്ടകശനിയും !! . 😌
ആണായാലും പെണ്ണായാലും വിവാഹജീവിതം ഇഷ്ടമാണെങ്കിൽ മാത്രം അതിനൊരുങ്ങുക. മരണം വരെ വലിയ കേടുപാടുകൾ ഇല്ലാതെ ജീവിതത്തെ നയിക്കേണമെങ്കിൽ ഇഷ്ടം കൂടിയേ തീരു.എങ്കിൽ വിട്ടു വീഴ്ച്ചക്ക് തയ്യാറാകാനുള്ള മനസ്സ് ഉണ്ടാകണ്ണം .😌
പ്രശ്നങ്ങൾ സൃഷ്ടിക്കാനും അതിൽ നിന്നും ഒളിച്ചോടാൻ അതിന് പ്രോത്സാഹിപ്പിക്കാനും ഉള്ള വലിയൊരു കൂട്ടം അപ്പുറത്ത് നിൽക്കുന്നുണ്ട് അതിൽ വശംവദരായി അവരുടെ കൂട്ടത്തിൽ പോയിട്ടും കാര്യമൊന്നുമില്ല എന്നുള്ളത് മനസ്സിലാക്കുക.ശാശ്വതമായ തൃപ്തി ലഭിക്കണമെങ്കിൽ ഒന്നിച്ചു നിൽക്കുക ഒന്നിച്ച് പ്രവർത്തിക്കുക വിട്ടുവീഴ്ചകൾക്ക് തയ്യാറാക്കുക എല്ലാ സ്ഥലത്തും നീതിയും ന്യായവും പറയാതിരിക്കുക അത് എപ്പോഴും പ്രവർത്തിക്കുന്ന ഒന്നല്ല എന്ന് മനസ്സിലാക്കുക ഇത് ജീവിതമാണ്
1.പരസ്പര ബഹുമാനം മാത്രം മതി, നമുക്കുള്ളതു പോലെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും പങ്കാളിക്കും ഉണ്ടെന്ന ബോധവും. അല്ലാതെ അങ്ങോട്ടുമിങ്ങോട്ടും സ്വാതന്ത്ര്യ സമരം കളിക്കലല്ല ഒരു നല്ല ദാമ്പത്യ ജീവിതം”
2.ദാമ്പത്യത്തിൽ അടിസ്ഥാനപരമായി രണ്ടുപേർക്കും വേണ്ടത് trust ആണ്. പരസ്പരം acceptance ഉം ഉണ്ടായിരിക്കണം.ഭാര്യക്ക് ഭർത്താവിൽ നിന്നും love ഉം care ഉം സെക്യൂരിറ്റിയും കിട്ടിയിരിക്കണം. അതേപോലെ ഭാര്യയിൽ നിന്നും ഭർത്താവിന് അഡ്മിറേഷൻ, അപ്പ്രൂവൽ, companionship ഇവയെല്ലാം ഭർത്താവ് ആഗ്രഹിക്കുന്നതാണ്.
3ഞാനാണ് വലിയവൻ ഞാൻ പറഞ്ഞത് ചെയ്താൽ മതി എന്ന് കരുതരുത് .വിവാഹം എന്നത് ത്യാഗവും പരസ്പര ധാരണയുമാണ്. നിങ്ങളുടെ പങ്കാളിയെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കരുത്. അത് നിങ്ങളുടെ ജീവിതത്തെയും അവരുടെ ജീവിതത്തെയും നശിപ്പിക്കും. നിങ്ങളുടെ പോയിൻ്റുകൾ അവതരിപ്പിച്ചുകൊണ്ട് മറുവശവും ശ്രദ്ധിച്ചുകൊണ്ട് എല്ലാ കാര്യങ്ങളും പരിഹരിക്കാൻ ശ്രമിക്കുക.
4.ഭാര്യയുടെ ഏറ്റവും നല്ല സുഹൃത്ത് ഭർത്താവും അതുപോലെ തിരിച്ചും ആയിരിക്കണ്ണം.
5.നല്ലൊരു ദാമ്പത്യജീവിതത്തിനു വേണ്ട അടിസ്ഥാന ഘടകങ്ങളിലൊന്നാണ് സ്വകാര്യത. എത്രയധികം സ്വകാര്യതയുണ്ടോ അത്രയധികം സ്വസ്ഥമായിരിക്കും ദാമ്പത്യം. തൻ്റെ പുരുഷൻ അങ്ങേയറ്റം ഊഷ്മളമായും സൗമ്യമായും തന്നോടിടപഴകണമെന്നും എപ്പോഴും തന്നെ ശ്രദ്ധിക്കുകയും പരിഗണിക്കുകയും സ്നേഹിക്കുകയും വേണമെന്നും ആഗ്രഹിയ്ക്കാത്ത സ്ത്രീകളുണ്ടാവാനിടയില്ല.

  1. നിസ്സാരങ്ങളായാലും തനിക്കു പറയാനുള്ള കാര്യങ്ങൾ തൻ്റെ പുരുഷൻ എപ്പോഴും മനസ്സിരുത്തി കേൾക്കണമെന്നും, ആവശ്യങ്ങൾ നിവർത്തിച്ചു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും സൗമ്യമായും തൃപ്തികരമായും അവയോടയാൾ പ്രതികരിക്കണമെന്നും സ്ത്രീ ആഗ്രഹിക്കുന്നു
    പങ്കാളികൾ പരസ്പരം നല്ല ശ്രോതാക്കളായിരിക്കണം.
    7..ആരുടെ മുൻപിലും കുറവുകൾ നിരത്തി പരസ്പരം അപഹാസ്യരാകാതിരിക്കുക.
    നിങ്ങളുടെ വിവാഹത്തെയും പങ്കാളിയെയും മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. ഇത് പലപ്പോഴും ഭാര്യാഭർത്താക്കന്മാർക്കിടയിൽ പിരിമുറുക്കവും പിണക്കവും ഉണ്ടാക്കുന്നു. ഉള്ളതിലും കിട്ടിയതിലും സന്തോഷിക്കുക. എല്ലാ ദിവസവും അതിനെ അഭിനന്ദിക്കുകയും വിലമതിക്കുകയും ചെയ്യുക.
    8.ക്ഷമ ഉണ്ടായിരിക്കണം. പുകഴ്ത്തിയില്ലെങ്കിലും ഇകഴ്ത്താതിരിക്കുക.എന്തെങ്കിലും തെറ്റ് ചെയ്താൽ നിങ്ങളുടെ പങ്കാളിയോട് ക്ഷമിക്കാനും കാര്യങ്ങൾ പരിഹരിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം
    9..ദേക്ഷ്യം കുറക്കുക.അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും..അതെ തുടർന്നു ചെറു വഴക്കുകളും ഉണ്ടാകാം. ദേഷ്യപ്പെട്ടോളൂ..തിരിച്ചെടുക്കാൻ കഴിയാത്ത വാക്കുകൾ കൊണ്ടുള്ള സംഭാഷണം ഒഴിവാക്കാൻ ശ്രമിക്കുക.
    10.ഒരാൾ കോപാവസ്ഥയിലാണേൽ മറ്റേയാൾ മൗനം പാലിക്കുക. ശാന്തമായ അവസ്ഥയിൽ സംസാരം തുടരുക.
    11.പിണക്കം നീട്ടിക്കൊണ്ടുപോകരുത് പിണക്കത്തിന് ശേഷം ആരാദ്യം മിണ്ടും എന്ന് കരുതി മാറി നിൽക്കാതെ ഒരാൾ ഇണങ്ങാനായ് ശ്രമിക്കുക.
    12.ഒരു രാത്രിയിൽ കൂടുതൽ പിണക്കം
    നീണ്ടുപോകാതെ നോക്കുക.
    13.ഭാര്യാഭർത്താക്കന്മാർക്കിടയിൽ സ്നേഹമതിൽ കെട്ടുക. അല്ലാതെ അതിരുകൾ അല്ല.
    14.വ്യക്തി സ്വാതന്ത്ര്യം രണ്ടുപേർക്കും ഒരുപോലാണ്. എതിർപ്പില്ലാതെ ഒരുപോലെ അംഗീകരിക്കാൻ പറ്റും വിധം തീരുമാനങ്ങൾ എടുക്കുക.പരസ്പരം മാനിക്കുക.
    15.വിട്ടുവീഴ്ചകൾ ഇല്ലാതെ ഒരു കുടുംബവും വിജയിക്കില്ല. അത് മനസ്സിലാക്കാൻ അവരവരുടെ കുടുംബത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ മതിയായിരിക്കും.
    16.എന്തൊക്കെ അറിവുണ്ടെന്നു പറഞ്ഞാലും നമുക്ക് നേരെ വരുന്ന ചെറുതും വലുതുമായ പ്രശ്നങ്ങളെ നേരിടാൻ രണ്ടുപേരും മനക്കരുത്ത് ഉണ്ടാക്കിയെടുക്കുക.
    17.തെറ്റുകുറ്റങ്ങൾ ആർക്കും ഉണ്ടാകും. അത് പൊറുത്ത് അവരിലെ നന്മകളെ ഓർത്തു കൂടെ കഴിയാൻ ശ്രമിക്കുക.
    18.ഒരു ജീവിതവും പ്രണയമധുരം മാത്രം കലർന്നതല്ല. ഉത്തരവാദിത്തങ്ങളും സാമ്പത്തിക പ്രതിസന്ധികളും കൂടിവരുമ്പോൾ ജീവിതം കഠിനമായി തീർന്നുവെന്നു വരാം. തുണയാകുക. കരുതലേകുക. സാന്ത്വനമാകുക. തുറന്നു സംസാരിക്കുക.
    19.ഒരു ദിവസമോ ദിവസത്തിന്റെ പകുതിയൊ നിങ്ങൾ നിങ്ങൾക്കായി മാത്രം മാറ്റിവയ്ക്കുക. അങ്ങനെ ആഴ്ചയിലൊരിക്കൽ ഇടവേളകൾ കണ്ടെത്തി നിങ്ങൾക്ക് കഴിയും വിധം സന്തോഷം കണ്ടെത്തുക…….
    ഒരു ബന്ധത്തിലേർപ്പെടുകയാണെങ്കിൽ 100% ആത്മാർത്ഥത കാണിക്കാൻ ശ്രമിക്കുക. പെട്ടെന്ന് തന്നെ വിട്ടു പോകാനും മറ്റുള്ള രീതിയിൽ ചിന്തിക്കാനും എല്ലാം ഓപ്ഷനും നിലവിലുള്ള ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്
    മുൻകൂട്ടി പ്ലാൻ ചെയ്തു മുന്നോട്ട് കൊണ്ട് പോകാൻ പറ്റുന്ന ഒന്നല്ല ദാമ്പത്യ ജീവിതം. മുൻധാരണകൾ നല്ലതാണ്.പക്ഷെ അവയെല്ലാം മാറ്റിമറിയ്ക്കുന്ന സന്ദർഭങ്ങൾ തീർച്ചയായും നേരിടേണ്ടിവരും.
    വിവാഹശേഷം ജീവിതം സന്തോഷകരമാകുമെന്ന് പ്രതീക്ഷിക്കരുത്. അത് സന്തോഷിപ്പിക്കേണ്ടത് നിങ്ങളുടെയും പങ്കാളിയുടെയും ഉത്തരവാദിത്തമാണ്
    അതിന് ഒരുപാട് അദ്ധ്വാനവും, അർപ്പണബോധവും, സ്നേഹവും, ത്യാഗവും, പരസ്പരം കരുതലും ആവശ്യമാണ്.
    ഒന്നോർക്കുക. രണ്ടുപേരിലൊരാൾ മരണത്തെ വരിക്കുമ്പോൾ ശേഷിക്കുന്ന പങ്കാളിക്ക് ഓർമ്മയുടെ താളിലേക്ക് കുറിച്ചുവയ്ക്കാൻ ഒരുപിടി നല്ല നിമിഷങ്ങൾ സമ്മാനിക്കുവാൻ കഴിയുന്ന ഒന്നാകണം ദാമ്പത്യജീവിതം.
    കടപ്പാട് ✍🏻❤️

By ivayana