എന്തുകൊണ്ടെന്നുള്ള ചോദ്യമുയർത്തുവാൻ
ഏറ്റവും പ്രസക്തമാം കാലത്തിലൂടെ നാം
സഞ്ചരിക്കുന്നോരു നേരമാണിപ്പോൾ
അനീതിയിങ്ങിനെ നടമാടുമീക്കാലം
നീതിനിഷേധത്തിന്നെതിരായി നമ്മൾ
എന്തുകൊണ്ടെന്നുള്ള ചോദ്യമുയർത്തേണം
അക്രമം കൊടികുത്തിവാഴുമീക്കാലത്ത്
എന്തുകൊണ്ടക്രമം എന്നൊരു ചോദ്യത്തെ
ലോകത്തിൻ മുന്നിലേക്കെറിഞ്ഞിടേണം നമ്മൾ
ലഹരിതൻ ഉപയോഗം ഇങ്ങിനെ കൂടീട്ട്
തലമുറതന്നുടെ ഭാവി നശിക്കുമ്പോൾ
ചോദ്യച്ചിഹ്നമായ് മാറി നില്ക്കാതെ
എന്തുകൊണ്ടെന്നുള്ള ചോദ്യമുയർത്തി
ലഹരിക്കെതിരായി പോരാടിടേണം നാം
നാടും നഗരവുമൊരുപോലെയിങ്ങിനെ
നല്ലൊരു സംസ്ക്കാരത്തിൽ നിന്നു മകലുമ്പോൾ
ആർജ്ജവത്തോടെ നാം അവിടെയുമുയർത്തണം
എന്തുകൊണ്ടെന്നുള്ള പ്രസക്തമാമച്ചോദ്യം
ആർഷഭാരതത്തിൻ്റെ സംസ്കാരം തന്നെ
മാറ്റിയെഴുതപ്പെടുന്നോരീ ക്കാലത്ത്
എന്തുകൊണ്ടെന്നുള്ള ചോദ്യമുയർത്തുവാൻ
അഭിമാനപൂർവ്വം നമുക്ക് സാധിക്കേണം
ശാസ്ത്രമതിങ്ങിനെ പുരോഗതി പ്രാപിച്ച്
ഉന്നതിയിലിങ്ങിനെ വിരാജിക്കുമീക്കാലം
അന്ധവിശ്വാസത്തിൻ പേരുപറഞ്ഞിട്ട്
ശ്രേഷ്ഠമായുള്ളോരു വിദ്യാസമ്പന്നരാം
നമ്മുടെ കൂടപ്പിറപ്പുകളായുള്ളോരി ങ്ങിനെ
കൊല്ലും കൊലയും നടത്തുന്നോരീക്കാലത്ത്
അത്തരം ദുരാചാരങ്ങൾക്കെതിരെയുമുയർത്തണം
എന്തുകൊണ്ടെന്നുള്ള പ്രസക്തമാമച്ചോദ്യം
നീതിനിഷേധം നടക്കുന്നോരിടങ്ങളിൽ
എന്തുകൊണ്ടെന്നുള്ള ചോദ്യമുയർത്തി നാം
വിപ്ലവത്തിൻ്റെ ” തീയ്യായി “മാറണം
ശാസ്ത്രവും ചരിത്രവും പഠിക്കുന്ന നമ്മൾ
എന്നുമെപ്പോഴും ഉയർത്തിപ്പിടിക്കണം
എന്തുകൊണ്ടെന്നു ള്ളോരാ വലിയോരാ ച്ചോദ്യം.

ലാൽച്ചന്ദ്

By ivayana