രചന : അഡ്വ: അനൂപ് കുറ്റൂർ✍
അഭിനയിക്കാനറിയാതെന്നും
അകമേയുള്ളതുയതുപ്പോലെ
അരങ്ങത്തോതാനാകുന്നോർ
അപരമാരായിയിന്നീയുലകത്ത്.
അധികമൊന്നും മിണ്ടാത്തവരോ
അഗ്നിയാളുവതൊളിപ്പിച്ചവരായി
അപഥസഞ്ചാരികളാണിന്നാദാനം
അപഹസിക്കാനുറച്ചവരായെന്നും.
അനുനയമാരേംവെറുപ്പിക്കാതെ
അവസരത്തിനൊത്താകല് പം
അരക്കെട്ടിളക്കിച്ചിരിക്കുന്നോരേ
അഖിലരുമെന്നുമാരാധിക്കുന്നു.
അനുകമ്പയുള്ളിലിന്നാർക്കുണ്ട്
അടയാളമായുള്ളതുമഹങ്കാരം
അപരാധമല്ലാതൊന്നില്ലിരുട്ടിൽ
അടുത്തവരോടുമാവർത്തിക്കും.
അടിമയല്ലാരുമാർക്കുമെങ്കിലും
അടിയാനല്ലാരുമൊരിക്കലും
അവനത്തോടേവരോടൊപ്പം
അടക്കത്തോടാശ്രയമേകുന്നു.
അബ്ദങ്ങളോളമയൽപ്പക്കത്ത്
അറിഞ്ഞനുബ്ധമായവരെന്നും
അപായമേറിയ രിപുക്കളായി
അങ്ങനെയിങ്ങനെയേറുന്നു.
അരക്കന്മാരാണധികവുമിവിടെ
അരങ്ങത്തൊന്നാളാകാനായി
അധമമാരുത്തമരെന്നഭിനയിച്ച്
അന്യായമേയുള്ളിലെന്നാരറിവു .
അനുമാനമേയുള്ളൊരാളേപ്പറ്റി
അകമെന്തെന്നളക്കാനാകാതെ
അടുത്തെത്തുന്നോരാരെന്നും
അഭിവാഞ്ഛയെന്തെന്നറിവീല .
അട്ടിപ്പേറായിയൊട്ടുമണിയാകും
അജ്ഞലിയോടൊത്താശപ്പാടും
അണിയാണെന്നുമഭിമാനിക്കും
അകത്തെന്നാലെതിരാളിയായും.
അവസ്ഥയെങ്ങനെയുത്തമമാകും
അധമമാരുടെയോരോവിധങ്ങൾ
അതൊന്നുമുൾക്കൊള്ളാത്തോർ
അവരെയെതരിരിടാനായിയുറച്ചും.
അടിയോടടിയാണു തുടരെ തുടരെ
അനാവശ്യമാവർത്തനങ്ങളായി
അനാദരിച്ചുമരങ്ങിൽ പുച്ഛിച്ചും
അരങ്ങത്താരുവലിയവനെന്നായി.
അന്തക്കരണമില്ലാത്തൊരജ്ഞത
അനിവാര്യമല്ലാത്ത അത്യാഗ്രഹവും
അരങ്ങത്തവരോമാമുനിമാരായി
അനുഗ്രഹമേകുന്ന മാന്യന്മാരായി.
അന്ത:സ്സില്ലേലും ധനമുണ്ടെന്നാൽ
അവരേയാരുമെവിടെയുമാദരിക്കും
അംഗീക്കരിക്കുവാനുള്ളാഢംബരവും
അതിവേഗം ഗമിക്കുനൊരു ശകടവും.
അതിവാദത്താലുള്ള ചടുലതയും
അലങ്കാരങ്ങളാലുള്ളതി വിനയവും
അംഗച്ചുവടുകളാലതി വശ്യതയും
അതിരുകടന്നാരെയുമാകർഷിക്കും.
അറിവുള്ളവരേയാദരിച്ചിട്ടെന്തെന്നും
അവരിലൊരാഢംബരമില്ലെങ്കിൽ
അവഗണിക്കാനതുകാരണമാകും
അതിന്നൊരുകുറവായിയമരത്ത്.