രചന : ലാൽച്ചന്ദ് ഗാനെശ്രീഅ ✍
അമ്പലപ്പറമ്പിലെ വലിയ സ്റ്റേജിൻ മുന്നിൽ
സംഘചേതനയുടെ നാടകം കാണുവാൻ
പോയൊരാക്കാലത്തെ ഓർത്തിടുന്നുണ്ടു ഞാൻ
ഉൽസവപ്പറമ്പിലും സ്കൂൾമൈതാനത്തും
ഒട്ടേറെ നാടകം നടന്നോരക്കാലത്തെ
ഇന്നലെയെന്നപോൽ ഓർക്കുന്നുണ്ടിന്നു ഞാൻ
നാടകങ്ങൾക്കേറെ പ്രസക്തിയുള്ളോരക്കാലം
കെ പി എ സിയും സംഘചേതനും
അതുപോലെ ഒട്ടേറെ നാടകസംഘവും
അതിലെ നടീനടൻമാരായുള്ളോരു മൊക്കെയും
ജ്വലിച്ചുനില്ക്കുന്നോരന്നത്തെക്കാലം
നാടകകലയുടെ സുവർണ്ണകാലം
കചനും ഭീമനും നളദമയന്തിയും
അതുപോലെ ഒട്ടേറെ പുരാണേതിഹാസങ്ങൾ
നാടകമാടിത്തകർത്തോ രാക്കാലത്തെ
ഓർക്കുന്നു ഞാനിന്ന് ഇന്നലെകളെപ്പോലെ
വിപ്ലവം സൃഷ്ടിച്ച നാടകങ്ങളൊരുപാട്
അതുപോലെ സാമൂഹ്യ നാടകങ്ങളുമൊക്കെ
അരങ്ങുകൾ വാണിരുന്നന്നത്തെക്കാലം
കാലം പുരോഗമിച്ചങ്ങിനെ പോകുമ്പോൾ
സിനിമകൾ കൂടുതൽ പ്രസക്തമായ് വന്നപ്പോൾ
ജീവൻ തുടിക്കുന്ന നാടക കലകൾക്ക്
തിരശ്ശീല വീണതും ഓർക്കുന്നുണ്ടു ഞാൻ
ഓർത്തു പോയ് ഞാനിന്നാ പ്രിയനാടകങ്ങളെ
രാജാഹരിശ്ചന്ദ്രയും ഭക്തകുചേലയും
ഭക്തഹനുമാനും ലവകുശനുമങ്ങിനെ
ഒട്ടേറെ നാടകങ്ങളോടിയൊരക്കാലം
സ്കൂൾ ഓഫ് ഡ്രാമയും ഇറ്റ്ഫോക്കും നാടകും
പിന്നെ നമ്മുടെ കലോൽസവങ്ങൾ വഴിയായും
വീണ്ടും വരുന്നിപ്പോൾ മലയാളക്കരയാകെ
നാടകങ്ങൾ വീണ്ടും തളിരിടും കാലം
നാടകഗാനങ്ങൾ നാവിൻ്റെ തുമ്പത്ത്
നാളുകളായങ്ങു നിലനിന്ന കാലം
ഓർമ്മകൾ പുതുക്കി കേരളക്കരയാകെ
വീണ്ടും നാടകവസന്തം വരുന്നിപ്പോൾ
വീണ്ടും മുഴങ്ങട്ടെ നാടക ഗാനങ്ങൾ
വീണ്ടും തെളിയട്ടെ നാടകരംഗങ്ങൾ
മലയാളനാടിൻ്റെ കലാരംഗമാകെ
പ്രചാരം കൊടുക്ക നാം പ്രോൽസാഹിപ്പിക്ക നാം
“നാടകമെന്നൊരാ കലാരൂപത്തിനെ “
