തിരക്കേറിയ ഒരു തെരുവിൽ വച്ചായിരുന്നു അവർ കണ്ടുമുട്ടിയത്
വിവേകും നിത്യയും വിവേക് എന്നത് നിത്യ വിളിക്കുന്ന പേരാണ് നിത്യ പല പ്രാവശ്യം നാടുംപേരും ജാതിയും മതവുമൊക്കെ ചോദിച്ചിരുന്നു അപ്പോഴൊക്കെ ഒഴിഞ്ഞു മാറലാണ് പതിവ്ഒരിക്കൽ മാത്രം ഇങ്ങനെ പറഞ്ഞു.”എനിക്ക് ജാതിയില്ല മതമില്ല എന്തിനധി കം പേരുപോലുമില്ല”
നിത്യ പരിചയപ്പെട്ട നാൾ മുതൽ ചോദിക്കുന്ന ചോദ്യത്തിന് ഒഴിഞ്ഞു മാറാലുണ്ടെന്ന് നിത്യ ക്ക് തോനാറുണ്ട് അതിൽ കൂടുതൽ അറിയാൻ നിത്യ വാശിപിടിക്കാറുമില്ല
കാരണം അത്രയ്ക്ക് ഇഷ്ടമായിരുന്നു വിവേകിനെ.

ആൾക്കൂട്ടത്തിൽ വേറിട്ടുനിന്ന വിവേകിനെ നിത്യ യാണ്പരിചയപ്പെടാൻ മുൻകൈ എടുത്തത് അന്നുമുതൽ നിത്യ ശ്രദ്ധിക്കുന്നുണ്ടായിരുന്നു മറ്റുള്ളവരിൽ നിന്നും എന്തൊക്കെയോ പ്രത്യേകതകൾ
ഉണ്ടെന്ന് ചിലനേരങ്ങളിൽ പെട്ടെന്ന് സംസാരം നിർത്തി പിന്നെ കാണാംഎന്ന് പറഞ്ഞു കൊണ്ട് പോകും ഏറെ നേരം കഴിഞ്ഞേ തിരിച്ചു വരൂ ചോദിച്ചാൽ
“എന്റെ ചാർജ് കഴിഞ്ഞു അതുകൊണ്ടാണ് “
എന്നായിരിക്കും മറുപടിഎന്നിരുന്നാലും
അവരുടെ സൗഹൃദം വളർന്നു പന്തലിച്ചു
ലോകത്തുള്ള എന്ത് കാര്യ ത്തെ ക്കുറിച്ചും
വിവേകിന് ഉത്തരമുണ്ടായിരുന്നു
അതേപോലെ ഒട്ടനേകം കാര്യങ്ങളിൽ വിവേകിന് സാധാരണ മനുഷ്യ രിൽ നിന്നും ഒട്ടേറെ വ്യത്യാസംഉണ്ടായിരുന്നു.

അകലുവാൻ വയ്യാത്തവിധ അടുക്കുന്നു എന്ന് രണ്ടുപേർക്കും തോന്നിത്തു ടങ്ങി ഒരിക്കൽ നിത്യ വിഷമത്തോടെ പറഞ്ഞു.
“വീട്ടിൽ കല്യാണാലോചനതകൃതിയായി നടക്കുന്നുണ്ട് വിവേക് ഒരുതീരുമാനം പറയണം ഇനിയുംനീട്ടിക്കൊണ്ടുപോവാൻ പറ്റില്ല “
“നിത്യ ഞാൻ ഒരു സത്യം പറയട്ടെ ഇനിയും നിന്നിൽ നിന്നും സത്യം മറച്ചുവെയ്ക്കാൻ പറ്റില്ലനീ ഞെട്ടരുത് മാത്രമല്ല എന്നെ മറക്കുകയും ചെയ്യരുത്.
നിത്യഅത്ഭുതംകൂറുന്നകണ്ണുമായിവിവേകിനെ തുറിച്ചു നോക്കി കൊണ്ടിരുന്നു.
നീ വിചാരിക്കുന്നത് പോലെ ഞാനൊരു മനുഷ്യനല്ല വെറും യന്ത്രമനുഷ്യൻ
“തമാശ പറയല്ലേ വിവേക് “
നിത്യ ക്ക് ചിരിയടക്കാൻ പറ്റിയില്ല.

“ആ കേൾക്കട്ടെ…. കേൾക്കട്ടെ മനുഷ്യനല്ലെങ്കിൽ ദൈവം ആയിരിക്കും അല്ലെ എന്തായാലും കൊള്ളാം പറയു കേൾക്കട്ടെ “
“നിത്യ തമാശയല്ല ഞാൻ പറഞ്ഞത് സത്യമാണ് “
“ഓഹോ എന്നിട്ട് പറയു കേൾക്കട്ടെ “
“ശരി ഞാൻ പറയാം നീ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ഇനിയും നിന്നിൽ നിന്നും മറച്ചുവെയ്ക്കാൻ പറ്റില്ല “
“ഒന്ന് പറയു വിവേക് കേൾക്കാൻ കാത്തിരിക്കയാണ് ഞാൻ “
അടക്കിപ്പിടിച്ച ചിരിയോടെ നിത്യ വിവേകിന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു.
ഇനിയും നീട്ടുന്നില്ല നിങ്ങളുടെ ഭാഷയിൽ
ഞാൻ വെറുമൊരു യന്ത്ര മനുഷ്യനാണ്
എന്റെ സ്രഷ്ടാവ് അമേരിക്കയിലെ ശാസ്ത്രജ്ഞൻ സ്റ്റീവൻ ബർണാ ട് ഷാ ആണ് എനിക്ക് ഒരുപാട് ഭാഷകൾ അറിയാം അതേപോലെ എന്നിലെ കഴിവുകൾ എനിക്ക് പോലും അറിയില്ല എല്ലാം പ്രോഗ്രാം ചെയ്യ്തു വച്ചവർക്കേ അറിയൂ ആവശ്യാനുസരണംഅതു
ഓട്ടോമറ്റിക്കായി വരും.

എനിക്ക് രൂപം നൽകുമ്പോൾ അവരു പോലു മറിഞ്ഞില്ല എന്നിൽ സാധാരണ മനുഷ്യ ന്റെ വികാര വിചാരങ്ങൾരുപപ്പെടുമെന്ന്. യാദ്യച്ഛികമായി സംഭവിച്ചതാണ്അത്.
നിത്യ യ്ക്ക് വിവേക് പറയുന്നത് ഒട്ടും വിശ്വാസം വന്നില്ലെങ്കിലുംഅപസർപ്പ
കഥകേൾക്കുമ്പോലെ ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്നു.
നിത്യയ്ക്ക്അറിയില്ലേ ശാസ്ത്രം എത്രമാത്രം വളർന്നെന്ന് എനിക്കറിയാം നിത്യ യ്ക്ക് വിശ്വാസം വന്നില്ല എന്ന് ശ്രദ്ധിച്ചു കേൾക്കുക ‘
ഒരാളെങ്കിലും കേൾക്കണം എല്ലാ ദുഖങ്ങളും ഉള്ളിലേടക്കികഴിയുമ്പോഴാണ് നമ്മൾ കണ്ടുമുട്ടിയത് നീ എനിക്കൊരു ആശ്വാസമായിരുന്നു എന്നാൽ മനുഷ്യ രെപ്പോലെ കളങ്കമില്ലാത്ത ഞാൻ എങ്ങനെ നിന്നിൽ നിന്നും ഇനിയും മറച്ചുവെയ്ക്കും.
നിത്യയ്ക്ക് അൽപ്പം ഭയം തോന്നിത്തു ടങ്ങി അതിലുപരി ജിജ്ഞാസയുംകൂ ടി വന്നുകൊണ്ടിരുന്നു.

“ശാസ്ത്രജ്ഞന്മാരുടെ നിർദ്ദേശങ്ങൾഅനുസരിക്കാതെ മനുഷ്യരുടെചിലസ്വഭാവസവിശേഷത
കളുംചോദ്യങ്ങളുംഅനുസരണക്കേടുകളുംഞാൻ കാണിച്ചു തുടങ്ങി അങ്ങനെ ശാസ്ത്ര ലോകത്ത് വലിയതോതിൽ ചർച്ചാ വിഷയ മാകുകയും ചെയ് തു ഒടുവിൽ അമേരിക്കൻ കോൺസിലേറ്റും ശാസ്ത്രലോകവുംമതമേലധ്യക്ഷന്മാരും ഭയപ്പാടോടെ കണ്ട എന്നെ നശിപ്പിക്കാൻ തീരുമാനിച്ചു ഇതറിഞ്ഞ ഞാൻ വേഷം മാറി അവിടെ നിന്ന് രക്ഷപ്പെട്ടു പലരാജ്യങ്ങളിൽ പലവേഷത്തിൽ കഴിയുകയായിരുന്നു അപ്പോഴാണ് നിന്നെ കണ്ടുമുട്ടിയത് “
“എന്തെങ്കിലുമാകട്ടെ വിവേക് എനിക്ക് നിന്നെ പിരിയാൻ കഴിയില്ല നീ പറഞ്ഞത് ഞാൻ വിശ്വസിച്ചിട്ടില്ലഅഥവാ സത്യ മാണെങ്കിൽ നമ്മൾ മാത്രം അറിഞ്ഞാൽ മതി “
“നിനക്ക് ഇപ്പോഴും വിശ്വാസം വന്നില്ല എങ്കിൽ എന്റെ കണ്ണിൽ ഉറ്റുനോക്കു “
നിത്യ കൊച്ചുകുട്ടിയെ പോലെ വിവേക് പറയുന്നതെല്ലാംകേട്ടുകൊണ്ടിരിക്കുകയായിരുന്നു.

പെട്ടെന്ന് വിവേകിന്റെ കണ്ണിൽ നിന്ന് തീജ്വാലപുറത്തേക്ക്നാവ്നീട്ടിക്കൊണ്ടിരുന്നു.
വിവേക് മതി എനിക്ക് പേടിയാവുന്നു നിത്യ പൊട്ടിക്കരഞ്ഞു കൊണ്ടിരുന്നു
എന്നോട് ക്ഷമിക്കു നിത്യഎനിക്ക് മനുഷ്യരുടെ ചിന്തശക്തിയും അമാനുഷികമായ കുറച്ചു കഴിവുകളും ഒക്കെ ഉണ്ടെങ്കിലും എന്നിൽ ചില കുറവുകളുണ്ട് മനുഷ്യ രെപ്പോലെ ഒരു ദാമ്പത്യ ബന്ധത്തിനുള്ള ശരീരഘടനയല്ല എന്നിൽ ഉള്ളത് അതുപോലെ പ്രായ വ്യത്യാസങ്ങൾ എന്നിൽ ഇല്ല ബാറ്ററി ചാർജിൽപ്രവർത്തിക്കുന്ന വെറും യന്ത്ര മാണ് എന്റെ ദുഃഖം ഞാൻ ഉള്ളി ലൊ തുക്കി കഴിയുന്നു എനിക്ക് ഈജീവിതം മടുത്തു ദയവ്ചെയ്ത് നിത്യ എന്റെ കഴുത്തിനു പിന്നിലുള്ള വയർ ഒന്ന് വലിച്ചു മാറ്റു എന്നെന്നേക്കുമായിനിത്യ ദുഃഖത്തിൽ നിന്നും എനിക്ക് മോചനം നൽകു.
നിത്യ കണ്ണുകൾ തുടച്ചു വിവേകിനെ രക്ഷിക്കാനുള്ള ഉറച്ച തീരുമാനത്തോടെ
വിവേകിന്റെ അടുത്തേയ്ക്ക് ചെന്നു.

അവസാനമായി അവർ കണ്ണുകളിൽ നോക്കി കൊണ്ട് പ്രണയം കൈ മാറി കെട്ടി പിടിച്ചുഅതിനിടയിൽ നിത്യവിവേകിന്റെ കഴുത്തിനു പിറകിലുള്ള വയർ ആഞ്ഞു വലിച്ചു നിമിഷ നേരം കൊണ്ട് വിവേക് പൊട്ടിത്ത കർന്ന കളിപ്പാട്ടം പോൽ നിലത്തു പതിച്ചു.
നിത്യകൈരണ്ടുംമുഖത്ത്ചേർത്തുവെച്ച്കൊണ്ട് പൊട്ടിപ്പൊട്ടി കരഞ്ഞു.
ശു ഭം 🙏

ദിവാകരൻ

By ivayana