ആദിമകാലം മുതൽക്കെ മനിതനിൽ,
അരുതുകളേറെയതിലേറെയതിരുകൾ.
ആൺ പെണ്ണെന്നരുതുകൾ,
അതിനായ് യതിരുകൾ വേറേ!
അന്നും നിറം കൊണ്ടതിരുതീർത്തു,
പിന്നെ കുലവും മഹിമയും;
കൊണ്ടരുതുകൾ തീർത്തു!
കറുപ്പുംവെളുപ്പുമതിരുകളായ്!!
ഇന്നുമതം കൊണ്ടതിരുകൾ,
ജാതികൾ കൊണ്ടരുതുകൾ.
നിറംനോക്കി വിസ്തരിക്കുന്നു!
കറുപ്പുകണ്ടു കലിയിളകുന്നു!!
കാലമാകാതെകാലനെകാത്തുകിടക്കെ,
കറുത്തവൻ്റെകരളുപകുത്തുവെളുത്തവൻ.
ജീവൻതുലാസിലാടവേയരുതുകൾ മറന്നു,
ജാതിമതംനോക്കിയില്ലയതിരുകൾ മുറിച്ചു!!

ബി സുരേഷ്കുറിച്ചിമുട്ടം

By ivayana