പൊഴിയുവാൻ വെമ്പിനിൽക്കുന്ന
ഒരുമിഴിനീർക്കണം നീയേ
എങ്ങിനെ പൊഴിയുവാനാകും
എന്നിനി പൊഴിയുവാനാകും
ഭൂഗുരുത്വംവിട്ടു പോയില്ലേ
എന്തൊക്കെയായിരുന്നു അന്ന്
ആശിച്ച വസ്ത്രം ലഭിച്ചുവോ
കൊതിച്ച ജീവിതം കിട്ടിയോ
നീകണ്ട പൂക്കളും കായ്കളും
നീകൊണ്ട വേനൽ മഞ്ഞുകാലം
നീക,ണ്ടഭയോ,മാശ്രയവും
ഓർക്കുന്നൊരു മിഴിനീർക്കണം
ആയതിൽ സൂര്യവെളിച്ചത്തിൽ
മഴവിൽ വരഞ്ഞുമായുന്നു
മാറത്തടുക്കിയ പുസ്തകം
ചോറും മെഴുക്കുപുരട്ടിയും
കൊണ്ടുപോയ വിദ്യാലയവും
ഇവിടെയുണ്ടിവിടെയുണ്ട്
എന്തിനിനിയും പൊഴിയണം
ഈ മിഴിനീ,രന്നെങ്ങോപോകും
പൊഴിയാൻ വെമ്പിനിൽക്കുന്ന
ഒരുമിഴിനീർക്കണം നീയേ
എങ്ങിനെ പൊഴിയുവാനാകും
എന്നിനി പൊഴിയുവാനാകും?

കലാകൃഷ്ണൻ പൂഞ്ഞാർ

By ivayana