രചന : ബി സുരേഷ്കുറിച്ചിമുട്ടം✍
കാടത്തമേറുന്ന കാലമേ നീയിന്നു,
കാണാത്ത ചിത്രം നിരത്തുന്നുവോ!
കദനം പിടയ്ക്കുന്നു കൺമുമ്പിൽ,
കരളറപ്പുള്ളവർക്കോകണ്ണുകലങ്ങുന്നു!
നീതിമരിക്കുന്നു തെരുവിലനാഥമായ്,
നീളുന്നുക്രൂരതയേറുന്നുശാപജന്മങ്ങളാൽ!
നീട്ടുന്നഹസ്തം വെട്ടിയരിഞ്ഞെറിഞ്ഞും,
നീണാൾ വാഴുന്നു വിലയറിയാത്തവർ!
എന്തു നീ നേടുന്നുമൃഗമനമേറവേ,
എവിടെകളഞ്ഞു നീ മനുഷ്യത്വം!
എല്ലാംവെറും മിഥ്യയാണെന്നറിയുക!
എന്തൊരുവ്യർഥമാണു നിൻജീവിതം!
ഇഹമൊരുനരകമാക്കുന്നുനിങ്ങൾ!
ഇണയില്ലതുണയില്ലതുണ്ടമാക്കുന്നു!
ഇല്ലായശേഷം കുറ്റബോധങ്ങൾ,
ഇമയടച്ചീടിലും ഭീകരമീകാഴ്ചകൾ!!
