ഓർമ്മയിലുണ്ടൊരു സുന്ദര കാലം
നിർമ്മല ഹൃദയ വികസ്വര ബാല്യം
ബന്ധുജനങ്ങൾ അയൽപ്പക്കങ്ങൾ
ബന്ധുര ബന്ധ മുണർത്തിയ കാലം
ഓണം വിഷു തിരുവാതിര റംസാൻ
പുണ്യമെഴുന്നൊരു ക്രിസ്തുമസ് നാളും
വർണ്ണ മനോഹര മാക്കാൻ നമ്മൾ
കർമ്മം സൗഹൃദ പൂർണ്ണമതാക്കി
ക്രൂരത തീവ്രത ലഹരികൾ മാറ്റി
ഓരോ ഹൃദയ ദളങ്ങൾ തോറും
സ്നേഹ നിലാ പാലൊ ഴുകണമെന്നും
മോഹമതാകണം എല്ലാവർക്കും!
എല്ലാവർക്കും നന്മ നേർന്നുകൊണ്ട്,

സി.മുരളീധരൻ

By ivayana