പാരിലെ സൃഷ്ടിയിലേറ്റം മഹത്താമീ
സ്ത്രീസൃഷ്ടി എന്നതറിഞ്ഞീടേണം….
ദേഹത്തിൽ ബലഹീനയായ് തോന്നാമെന്നാൽ
ദേഹത്തേക്കാൾ ബലം മാനസത്തിൽ..
കാര്യത്തില്‍ മന്ത്രിയും,കർമ്മത്തിൽ ദാസിയും…
ആകാനിവളെപ്പോൽ ആരു വേറെ..!
രുപത്തിൽ ലക്ഷ്മിയും ,ക്ഷമയിൽ ധരിത്രി,
കാന്തൻെറ സ്നേഹത്തിൽ പൂവിതളും…
മുത്തശ്ശിയമ്മയായ്,അമ്മയായ്,ഭാര്യയായ്
പുത്രിയായ് ,ഭഗിനിയായ്,എല്ലാ പദവിയുമെത്രശ്രേഷ്ടം…!
സ്നേഹം പകർന്നാൽ തെളിഞ്ഞുകത്തുന്നൊരു
ദീപമാണെന്നെന്നും പെണ്ണിൻ ജന്മം
സ്നേഹം പകരുകിൽ ആണിൻ മഹത്വത്തെ
നൂറായിരട്ടിക്കും ശക്തിയിവൾ…
സ്ത്രീജന്മമെന്നെന്നും പുണ്യജന്മം തന്നെ,
ആരറിയുന്നീയമൂല്യ സത്യം..
സ്ത്രീശക്തിയെന്തെന്നറിയാത്ത പെണ്ണുങ്ങള്‍ ,
സ്ത്രീത്വത്തെ മാനിക്കുന്നില്ല സത്യം…!!

അൽഫോൻസ മാർഗരറ്റ് .

By ivayana