ദക്ഷിണാമൂർത്തിക്കു പുത്രിയായി
ദാരുകനിഗ്രഹ മൂർത്തിയായി…
കാളിയായ്, ഉഗ്രപ്രതാപമായ് വാഴുന്ന
ദിവ്യചൈതന്യമേ കൈ തൊഴുന്നു..
കാലിടറുന്നൊരെൻ ചിന്തകളെ
കൈകളാൽ കോരിയെടുത്തു നിന്റെ
കാളിമയാലേ മറച്ചു, സൗമ്യം
നേർവഴിയിൽ നയിക്കുമംബ…
ദുഷ്ടതയെത്തച്ചുടച്ചു നീയീ
കഷ്ടതയെല്ലാമൊഴിച്ചിടുമ്പോൾ
നിത്യവും നിന്നെ നിനച്ചിരിക്കാം
പുഷ്പഹാരങ്ങളുമർപ്പിച്ചിടാം.
കളമെഴുതുമ്പോൾ നീ നിറഞ്ഞാടുമീ
ധരണീതലം പുണ്യമേറ്റിടുമ്പോൾ
തൊഴുതു നിൽക്കുന്നൊരീ പ്രകൃതി പോലും
അറിയാതെ നൃത്തം ചവിട്ടിടുന്നു…..🙏🏻

By ivayana