രചന : Dr. സ്വപ്ന പ്രസന്നൻ✍
ആരവമുയർത്തിയാകടലിൽ
ആടിതിമിർക്കുംഅലയാഴികളെ
അതിരില്ലാമോഹങ്ങൾ വിടർത്തി
ആകാശേമന്ദഹാസമായിന്ദുവും
കദനംനിറയുംമനസ്സുമായെന്നും
കടലിൽഅലയുoകടലിൻമക്കൾ
കടലമ്മകനിയും നിധിക്കായി
കാത്തിരിക്കുന്നുപകലന്തിയോളം
വാരിധിതന്നിൽസ്വപ്നം നിറച്ച്
വാനോളംമോഹങ്ങൾകൂട്ടിവച്ചു
മാനത്ത്കാർമുകിൽചിത്രംവരച്ച്
മഴനൂൽക്കിനാവായിപെയ്തിറങ്ങി
പശ്ചിമാംബരേകതിരോൻ
യാത്ര പറഞ്ഞീടുന്നു സന്ധ്യയോമെല്ലെ
കമ്പളം വിരിച്ചുവല്ലോ,ശശിലേഖ –
മുഖം നോക്കാനെത്തുകയായി
ശാരികപൈതലിൻ കൂട്ടുകാരി
✍️
