രചന : രാജു വിജയൻ ✍
കരളുതുടിക്കുന്നേൻ.. പെണ്ണേ
ഉയിരു പിടക്കുന്നേൻ..
കദനക്കടലല പോലെ നീയെൻ
ഉള്ളിൽ നിറയുന്നേൻ…
വെയിലു കനക്കുന്നേൻ.. പെണ്ണേ
നിഴലു മറയുന്നേൻ..
വേദന പൂക്കും മാനസമെന്നിൽ
നിന്നെ തിരയുന്നേൻ..
ആധിയുരുക്കുന്നേൻ… നെഞ്ചിൻ
താളമിടറുന്നേൻ..
വ്യാധി പെരുത്തൊരു ജന്മം മണ്ണിൽ
ശാന്തി തിരയുന്നേൻ…
മോഹമലയുന്നേൻ.. വാനിൽ
മേഘമുണരുന്നേൻ..
കാത്തിരിപ്പിൻ വേദനയാലെൻ
കണ്ണു കലങ്ങുന്നേൻ…
എന്തിനു വെറുതെ നീയെൻ ചിന്തയിൽ
നിന്നെ വരച്ചിട്ടു..
എന്തിനു മായക്കണ്ണാലെന്നെ
നിന്നിൽ വിതച്ചിട്ടു..
എന്തിനു തനിയെ നടന്നൊരു വഴിയിൽ
തണൽ മരമായ് നിന്നു..
എന്തിനു നീയീ പൊള്ളും കനലെൻ
കരളിൽ കുടഞ്ഞിട്ടു…. നീയീ
കരളിൽ കുടഞ്ഞിട്ടു……