നിന്നെ കെട്ടിപ്പിടിച്ച്
ഉമ്മ വെച്ച എല്ലാ രാത്രിയും
നിഷ്കരുണം
ഞാനുപേക്ഷിച്ചു.
ഉറക്കം വരും വരെയോർക്കും…
വരാതിരിക്കുമ്പോൾ
കണ്ണിലെ ഭാരമുള്ള കല്ലുകൾ
വല്ലാതെ വേദനിപ്പിക്കും.
ഒട്ടും കരുണയില്ലാതെ
ഞാനെന്റെ കണ്ണുകളെ നോവിക്കും.
അർദ്ധരാത്രി കഴിഞ്ഞാൽ
എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കും….
നിലാവ് ഒറ്റയിരുപ്പാണ്.
സുന്ദരിപ്പെണ്ണ്
കാണാനെന്ത് ചന്തം.
ഞാനിറങ്ങി നടന്നു.
ആകാശം വെറുതെ പുഞ്ചിരിക്കുന്നു.
നിലാവ് അടുത്തു വന്നെന്നെ കെട്ടിപ്പുണർന്നു പറയ്യാണ്
നീയെനിക്കുൻമാദമാണ്.
നിന്റെയുടലിൽ ഞാൻ വല്ലാതെ പൂക്കുന്നു.
ഇതെന്ത് മാദകരാത്രി.
ഒരു പുഴയും കടക്കാനാവാതെ
നിലാവെന്നെ കെട്ടിപ്പുണർന്നു മരിക്കും.

By ivayana