എഴുതിത്തുടങ്ങുക
കവിതാദിനമിന്നു
വനമാകട്ടെ കാവ്യം
കാനനദിനമെന്നും!
ഉദിച്ചൂ ദിനകരൻ
വചിപ്പൂ പിറാവുകൾ
ഒഴുകീ യിളംതെന്നൽ
പോലെയിപ്പറവകൾ!
മീനമാസമാണൂഷ്മാ
വുയർന്നൂ വിയത്തിലും
ചിന്തയിൽപ്പോലുംനിലാ
വൂർജ്ജമായ്പടരട്ടേ..
ആർദ്രത പേറും മന
ക്കാമ്പുകൾ മൗനം പൂണ്ടു
നിൽക്കയാണന്തർധാര
ചിന്തയിലമർന്നേ പോയ്!
ഭൈമിക്കു വന്നൂ ഹംസ
യോഗം തന്നനുഭവ
സീമയിൽ യോഗ്യൻ നള
പാകനാം മറുപാതി!
(2)
നൈഷധമോർത്തതു
കവനദിനത്തിൽ
ഭൈമിയൊടൊത്തു
നടന്നു ഹൃദന്തം;
കൊട്ടാരത്തി
ലുണർന്നുജഗത്തിൽ
പ്രാണനുണർന്നതു
ഹംസസമക്ഷം.
എന്തൊരുപൊൻപ്രഭ,
ശുദ്ധത,വെണ്മ-
കവർന്നതുമന,
മകമനമേ കനവിൽ,
പാറി നടന്നതു
ശുഭ്ര മരാളം
തേരിലിറങ്ങുവ
താരിഹ ചന്ദ്രൻ !
ആരാണന്നുപറ-
ഞ്ഞൂ കലിയുടെ ,
ബാധയകറ്റാൻ
കാർക്കോടകകഥ,
കേട്ടാൽ മതിയതി
നാലൊ,ന്നെഴുതാം
ബാധകളെല്ലാം
പമ്പ കടക്കാൻ!

ബിനീഷ. ജി

By ivayana