നിറമങ്ങിയഓർമ്മകൾ
നിറഞ്ഞാടുന്നിന്നെന്നുള്ളിൽ
കരിമഷി യാൽ ഇരുണ്ടിരിപ്പു
വർണ്ണങ്ങളാൽ പൂത്തകുട്ടിക്കാലം.

തിരിച്ചു വേണമെൻ വർണ്ണലോകം
കാലത്തിൻ നെഞ്ചിൽ ചവിട്ടി
കരി വേഷംകെട്ടി നിറഞ്ഞാടുന്നോരെ
തേടുന്നു ഞാനെൻ വർണ്ണലോകം.

ഇരയെ തിരയും കഴുകൻകണ്ണുകളാൽ
ചതികളുടെ ചിലന്തി വല കളും
വാരിക്കുഴികളും തീർത്ത് നാക്കിൻ
ബലം കൂട്ടി കൊട്ടാരം തീർക്കുവോരെ

വെളുക്കെ ചിരിച്ച് കഴുത്തറുത്ത്സ്ഥാന
മാനങ്ങക്കുമധികാരസ്ഥാനങ്ങൾക്കും
അടയിരുന്ന് മുറുമുറുപ്പാൽ വിഷം
ചീറ്റിഇന്നിൻ നിറം കെടുത്തു വോരെ….

എനിക്കെന്റെവർണ്ണലോകം തിരി ച്ചുവേണം
നിറം മങ്ങാത്തവസന്ത കാലം സ്വപ്നം
കണ്ടുണരാൻ മിഴികൾ പൂട്ടി ഏറെ നാൽ
കാത്തിരിക്കില്ലെന്നോർക്കുക നിങ്ങൾ.

ചെവിയോർക്കുക നവ യുഗയുദ്ധ കാഹളം
മുഴങ്ങുന്നുണ്ട് കരുതി യിരിക്കുക.

ദിവാകരൻ പികെ

By ivayana