ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ചാരെ പറന്നണയാൻ
ചിറകുവിടർത്തിയ
പൂമ്പാറ്റയെ ഓർത്ത്
പൂവ് തൻ്റെ
മനോഹരമായ
ഇതളുകൾ വിടർത്തി..
അകമേ മധുരമേറിയ
തേൻകണങ്ങൾ
ഒരുക്കി കാത്തിരുന്നു..
കള്ളക്കരിവണ്ടുകൾ
ചുറ്റിപ്പറക്കുമ്പോൾ
പൂവുകളെങ്ങനെ
സുരക്ഷിതരായിരിക്കും.
കരിവണ്ടുകൾ കരിങ്കൊടി
പോലെ അശുഭങ്ങളെ
സൂചിപ്പിക്കുന്നു..
പൂമ്പാറ്റയെങ്കിലോ തൻ്റെ
പ്രണയിനിപ്പൂവിൻ്റ
വർണ്ണങ്ങളാകെയും
തൻ്റെ ചിറകുകളിൽ
ഉല്ലേഖനം ചെയ്തിരിക്കുന്നു..!

By ivayana