രചന : അഡ്വ കെ അനീഷ് ✍
ബാലാമണി സുന്ദരി ആണ്..
ഒരുപാട് പേര് കല്യാണം ആലോചിച്ചു…
പട്ടാളക്കാർ, പോലീസുകാർ ഗൾഫ്കാരൻമാർ, വലിയ ഉദ്യോഗം ഉള്ള സർക്കാർ ഉദ്യോഗസ്ഥർ, വലിയ മസ്സില് ഉള്ള ജിമ്മന്മാർ…
ഇവരെ ആരെയും ബാലാമണിക്ക് ഇഷ്ടം ആയില്ല…
അവസാനം പഴം തിന്നി പൊട്ടൻ മൺകുണജ്ഞൻ വാസുവിനെ ആണ് ഇഷ്‌ടം ആയത്…
എല്ലാവരും ചോദിച്ചു എത്രയോ നല്ല ആലോചന വന്നതാ..
നീ എന്താ ഇവനെ സെലക്ട് ചെയ്തത്..
മറുപടി: പാവം ആണ്.. അത് കൊണ്ടാ…
എന്നിട്ട് മനസ്സിൽ പറഞ്ഞു…
ബാക്കി ഉള്ളവന്മാരെല്ലാം ആരോഗ്യവും ചൊണയും ബുദ്ധിയും ഉള്ളവരാണ്..
അവന്മാരുടെ ഇറമ്പിൽ എൻ്റെ അഭ്യാസം ഒന്നും നടക്കില്ല…
ഇതാവുമ്പം പേടിക്കേണ്ട ആവശ്യം ഇല്ല…
അങ്ങനെ വിവാഹം കഴിഞ്ഞു…
ബാലാമണി രാജ്ഞി ആയി വാഴുക ആണ്…
അങ്ങിനെ ഇരിക്കെ അയലത്തെ ശാന്തമ്മേയുടെ മകളുടെ കല്യാണത്തിന് പോകാൻ പുതിയ ഡ്രസ് വാങ്ങി…
കല്യാണത്തിന് പോകാൻ സാരി ഉടുക്കാൻ തുടങ്ങിയപ്പോൾ ..
വാസു പുതിയതായി വാങ്ങിയ അടിപ്പാവാടയുടെ വള്ളി സെറ്റ് ചെയ്തിട്ടില്ല
ബാലമണി വൈകിട്ട് വാസുവിന് ഉത്തരവ് കൊടുത്തതാണ്..
ഉത്തരവ് പാലിച്ചില്ല…
വാസു സ്വല്പം മടി കാണിച്ചത് ആണ്..
വള്ളി സെറ്റ് ചെയ്യുന്നത് ഭയങ്കര പാടാണ്..
വള്ളിയിൽ സേഫ്റ്റി പിൻ ഉടക്കി മെനക്കെട്ട് കുത്തി ഇരുന്നു വേണം പാവാട വള്ളി സെറ്റ് ചെയ്യാൻ….
ആകെ പ്രശ്നം ആയി… മുടിഞ്ഞ വഴക്കായി… സാരിക്ക് മാച്ച് ചെയ്യാത്ത അടിപ്പാവാട ഇട്ട് കല്യാണത്തിന് പോയി ..
അതു വഴി പിണങ്ങി വീട്ടിൽ പോയി.
ഒരു പാവാടവള്ളി വാസുവിൻ്റെ ജീവിതത്തിൽ വലിയ ഒരു വള്ളി ആയ ദിവസം…
ദിവസങ്ങൾ കഴിഞ്ഞു ..
ഭാര്യ തിരികെ വരുന്നില്ല…
ഒടുവിൽ വാസു എൻ്റെ അരികിൽ വന്നു..
തിരികെ വരാൻ വക്കീൽ നോട്ടീസ് അയക്കണം എന്ന് പറഞ്ഞു..
ഞാൻ അല്പം ചിന്തിച്ചു…. എന്നിട്ട്..
വാസുവിനെ കൊണ്ടു ഒരു എഴുത്ത് എഴുതിപ്പിച്ചു…
എന്നിലെ കവിയും എഴുത്ത്കാരനും വാസുവിൻ്റെ തകർന്ന ഹൃദയത്തിന് വേണ്ടി ഉണർന്നു..
പ്രിയപ്പെട്ട ബാലാമണിക്ക്….
നീ എൻ്റെ ഹൃദയത്തിൻ്റെ വാതിലിൽ തൂങ്ങി കിടക്കുന്ന മണി ആണ്..
ആ വാതിൽ ഇപ്പൊൾ തുറക്കുന്നില്ല
മണിനാദം നിലച്ചിരിക്കുന്നു..
താക്കോൽ കളഞ്ഞു പോയത് കൊണ്ടാണോ..എന്ന് നീ കളിയാക്കി ചോദിക്കരുത്…
എഴുത്ത് അവസാനിച്ചത് ഇങ്ങനെ…
അന്ധകാരം മൂടി കിടക്കുന്ന ഈ വീട്ടിൽ
ഇന്ന് ഞാൻ ഏറെ നാളുകൾക്കു ശേഷം തീ കൊളുത്തി ഫ്രൈഡ് ചപ്പാത്തി ചുട്ടു..
കറി ഉണ്ടാക്കിയില്ല….
അയലത്തെ തുളസി എനിക്ക് കിഴങ്ങ് കറി കൊണ്ടു തന്നു..
ഞാൻ കഴിച്ചു..
അവള് എന്നെ ദയനീയമായി നോക്കി ..
എന്നിട്ട് പറഞ്ഞു…
കഷ്ടമാണ് ചേട്ടൻ്റെ കാര്യം…
അയലത്തെ തുളസിക്ക് വരെ എന്നോട് ദയ തോന്നി തുടങ്ങിയിരിക്കുന്നു..
എന്ന് നിൻറെ സ്വന്തം വാസു ഏട്ടൻ..
ഒപ്പ്..
കത്ത് വായിച്ച ബാലമണിക്കു ഇരിപ്പുറയ്ക്കുന്നില്ല..
വാസു പട്ടിണി കിടക്കുന്നതിൽ അല്ല…
തുളസിയും അവളുടെ കിഴങ്ങ് കറിയും ഓർത്താണ്..
പണ്ട് സൂപ്പർ സ്റ്റാർ തൊക്ക് കുട്ടപ്പൻ്റെ “ഉണ്ടയില്ലാ വെടി” സിനിമ കണ്ട് വന്നപ്പോൾ അവള് എന്നോട് പറഞ്ഞതാ. “ബാലാമണി ഭാഗ്യവതി ആണ് സിനിമ കാണിക്കാൻ ഒക്കെ വാസുവേട്ടൻ എന്നും നാട്ടിൽ തന്നെ ഉണ്ടല്ലോ”..
ഇന്ന് അവള് കിഴങ്ങ് കറി ഉണ്ടാക്കി കൊടുത്തു..
നാളെ അവള് വീട്ടിൽ കയറി കിഴങ്ങ് കറി ഉണ്ടാക്കും…
പിന്നെ അവളും അവനും കൂടി ചേർന്ന് കിഴങ്ങ് കറി ഉണ്ടാക്കും..
പൊട്ടൻ ആണെങ്കിലും മീൻ തല കണ്ടാൽ മണപ്പിച്ചു നോക്കാത്ത പൂച്ച ഇല്ല..
എത്രയും വേഗം…..
ഇന്നലെ വൈകിട്ട് വാസുവിൻ്റെ വിളി വന്നു…
അളിയാ അവള് വന്നു…
ഞാൻ പറഞ്ഞു” All the best”
അളിയാ