രചന : വർഗീസ് കുറത്തി ✍
ചൂഷകരിന്നും തടിച്ചു കൊഴുക്കുന്നു,
ചൂഷിതനറിയാതെ
ദുഷിച്ച രക്തപ്പല്ലുകളിന്നും
കൂർത്തു നില്ക്കുന്നു.
നീതിയില്ല നിയമങ്ങളില്ല
ഈ രക്ത രക്ഷസ്സിന്
ഇതിനെ ബന്ധിക്കാൻ
തൊഴിലാളിവർഗത്തിൻ
ഐക്യ കോട്ട വേണം!
അവരെത്രപണിയാള
ജീവിതപ്പൂക്കളെ നുള്ളിയെറിഞ്ഞെന്നോ !
അവരീ മണ്ണിന്റെ സ്വന്തം മക്കൾക്കു
വിഷം കൊടുത്തെന്നോ?
ഒന്നും അറിയാത്ത മണ്ടന്മാരുടെ
മൗനമതിനു വളം
പൗരോഹിത്യ ദുഷ്പ്രഭുത്വ മതിനു കുട!
ലജ്ജ തെല്ലും നിങ്ങൾക്കില്ലേ
വികൃത ജന്മങ്ങളേ
വൈക്കോൽപ്പുരയീ വൈതാളികരുടെ
സൗധമെന്നോർക്കൂ !