പീതാംബരം കട്ട കള്ളനാമുണ്ണിയോ
പീതാഞ്ചിതനായിത്തീർന്നുപ്പിന്നെ
പുഞ്ചിരിച്ചുണ്ടാലുള്ളോരാമോദത്താൽ
പിച്ചക മാനസം കവർന്നെടുക്കാൻ.

പരിവാരമോടെയെന്നുമുള്ളാരവം
പൂർണ്ണിമയാലുള്ള ലീലയാലൌവ്വണ്ണം
പ്രഭാവമേറിയോരാകർഷണത്താലെ
പ്രീണനമോടേവരേമടിമയാക്കാൻ.

പേശിയാലേറുന്ന പ്രഹരങ്ങളേറ്റിതാ
പ്രണാദമോടടിപ്പെട്ടു രിപുക്കളെല്ലാം
പ്രകാരമോരോന്നും പരാക്രമമായപ്പോൾ
പാരിന്നധിപധിയാരാധ്യനാകാനായി.

പിന്നണിയായുള്ളയാധവക്കൂട്ടങ്ങൾ
പ്രസാദമോടെല്ലാമേയാസ്വദിക്കാൻ
പ്രമേയമെല്ലാമെന്നുമാഛര്യപൂരകം
പ്രണാമമേകുവാനായുള്ളതെല്ലാം.

പ്രണയമേറുന്നോരഗ്നിയായാളുമ്പോൾ
പ്രാണികളോരോന്നുമടിമയാകാൻ
പ്രണവപ്പൊരുളാകുന്നോരീശ്വരൻ
പ്രതാപമേറിയോരഗ്രജനാകുന്നു.

പാരിലെല്ലാമാദ്യം ബാലസ്വരൂപനായി
പത്രത്തിലായിശയനസ്ഥിതിയിലായി
പാരിലേവർക്കും മുക്തിയേകാനായി
പത്ഥ്യമോടെന്നുമവതാരമെടുക്കുന്നു.

പണ്ഡിതനായോർക്കെന്നുമുപദേശി
പരശ്രീയിക്കായതംപരിശ്രമിക്കുന്നു
പതിതരായോരേയുയർത്താനായി
പരാഭവമില്ലാതേവരേം പാകമാക്കി.

പങ്കിലമാകിയ പക്ഷങ്ങളേയെല്ലാം
പരീക്ഷയോടെന്നുമുണർത്താനായി
പരിശുദ്ധമേറിയോരകതാരിന്നുള്ളിലെ
പ്രകാശമോടേവരേമുദ്ധരിക്കാൻ.

പാദം നിറയുന്ന പാദാംഗദത്താലെ
പാരാകെയാടിത്തിമിർത്തീടുമ്പോൾ
പ്രതിസന്ധികളെയെല്ലാമെന്നുമകറ്റീട്ട്
പ്രദാനമാകുന്നതുയിംമ്പമായീടുന്നു.

പ്രശ്നങ്ങളെന്നാലൊന്നൊഴിയാതെന്നും
പാഠമായിയോരോരോയനുഭവങ്ങൾ
പഴകിപ്പരുവത്തിലിംബമായീടുമ്പോൾ
പ്രമേയമൊഴിയുന്നോരന്ത്യമായീടുന്നു.

പ്രാണനേകാനായോരാഗ്നേയൻ
പ്രാണനേയെന്നുമേയേറ്റുവാനായി
പ്രാണനോരോന്നുമലിഞ്ഞലിഞ്ഞന്ത്യം
പരമാത്മാവിൽതന്നെവിലയിക്കാനായി.

പ്രസ്ഥാനങ്ങളെല്ലാമനേകമെന്നാൽ
പ്രസ്താരമെല്ലാമൊന്നേയടിസ്ഥാനം
പീoങ്ങളെല്ലാമനവധി പ്രതീകമായി
പൂജിക്കാനായിയൊന്നെന്നുമന്തിമം.

പീതാംബരനെന്നുമേ ചോരനായി
പാരാതെപ്പാരിലെയാകർഷകനായി
പ്രചാരമേറിയ പ്രകാശമായാരിലും
പ്രഥമത്തിലേയുള്ളയറിവുകളായി.

പുതുമൊട്ടു പോലതു പവിത്രമായി
പുഷ്പം വിടരുന്ന പരിമളമോടവേ
പൂന്തോട്ടത്തിലായതു പരാഗമായി
പൂർണ്ണകുംഭം പോലെ നിറകുടമായി.

പ്രദോഷത്തിലായെല്ലാം കൊഴിഞ്ഞിടും
പുലരുമ്പോളായിയെല്ലാം വിടർന്നീടാൻ
പ്രസൂതിയാലെല്ലാമാവർത്തനമായി
പ്രേരിതമായതു നിത്യകർമ്മങ്ങളായി.

അഡ്വ: അനൂപ് കുറ്റൂർ

By ivayana