രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍
രക്തവും ജലവും ഒന്നിച്ചൊഴുകില്ല
മക്കൾതൻ രക്തത്തെ ക്രൂരമായ് ചീന്തിച്ചും
അവരുടെ ജീവനെ ഇല്ലായ്മ ചെയ്തിട്ടും
ക്രൂരത ചെയ്യുന്ന അധമ പ്രജാപതീ
നിങ്ങൾക്കും നിങ്ങൾതൻ മക്കൾക്കും ജീവിക്കാൻ
എൻനെഞ്ച് ചുരത്തും ജലാംശത്തിൽ നിന്നും
തുള്ളിക്കണങ്ങൾ ഇനിയും തന്നെന്നാൽ
ആ നീരും കുടിച്ചിട്ട് പിന്നെയും നീയുടൻ
അർമ്മാദിച്ചഹങ്കരിച്ചു കൊണ്ടായിട്ടങ്ങിനെ
വീണ്ടുമെൻ മക്കൾതൻ രക്തം നീയൂറ്റേണ്ട
സിന്ധൂനദിയാവും എൻ നെഞ്ചുചുരത്തുന്ന
ക്ഷീരം കുടിച്ചു കൊഴുത്തു നീയൊരിക്കലും
ഇനിയെൻ്റെ മണ്ണിൽ രക്തത്തെ വീഴ്ത്തേണ്ട
ജലവും രക്തവും ഒരേ സമയത്തായ്
കൊതിക്കുന്ന ക്രൂരതേ മാന്യതയില്ലാത്തയൽപക്ക രാജ്യമേ
നിർത്തുന്നു നിനക്ക് ജീവിക്കാനായ് ഞാൻ നല്കും
ജീവജലത്തിൻ്റെ അവസാന തുള്ളിയും
ഇനിയും നീ പാഠം പഠിക്കുകയില്ലെങ്കിൽ
എൻപൈതൃകമായ സഹനത്തെ വെടിഞ്ഞിട്ടെൻ
മറ്റൊരു രൂപത്തെ കാണേണ്ടിവരുമറിയുക
എൻ്റെയീ മനോഹരമണ്ണായ കാശ്മീരിൽ
പഹൽഗാമകളും പുൽവാമകളും
ഇനിയും തുടർന്നെന്നാൽ ഓർത്തിടേണം
കാർഗിലിൽ നീയന്ന് നേരിട്ട പരാജയം
താക്കീതായിട്ട് ഞാനെന്ന ഭാരതം നല്കുന്നു
” ഇന്നീ സിന്ധൂജലക്കരാറിൻ്റെ ലംഘനം”
