ഞാനുറങ്ങിയില്ലയെന്നിലെ ഗായകനുണരുന്നു
വീണപോൽ
വിരൽമീട്ടുന്നൊരെൻ
ജീവത
തന്ത്രിയിൽ
ഗായകനുണരുന്നു.
കേൾപ്പതില്ലയോ
നിങ്ങളെൻ
പാട്ടുകൾ?
ശബ്ദകോലാഹാലങ്ങൾക്കിടയിലും,
കാറ്റുവന്നൊച്ചവയ്ക്കുന്നു കൊടുംകൂരിരുട്ടിലും.
മൂടിപ്പൊതിഞ്ഞ
കാർമുകിലുകൾക്കിടയിലും,
ഭീതിയാർന്നൊരു
ശബ്ദമെന്തിതു?
വായുവിൽ
പൊതിഞ്ഞൊരെൻ
സാന്ദ്രമാം
മൗനസംഗീതം കേൾപ്പതില്ലയോ നിങ്ങൾ?
പ്രേമംമൂലം സ്വപ്നസുഖം അനുഭവിക്കുന്നൊരെൻ
പ്രതികാര
ദാഹത്തെയും
രാഗാർദ്രമായ് വർണ്ണിച്ചു നിൽക്കുന്നു
ഞാൻ.
താഴ്വരയൊക്കെയും പിന്നിട്ടൊരാട്ടിടയൻ ഗാഢം
പുണരുന്നു
നിങ്ങൾ
എന്നിലെ പാട്ടുകേൾപ്പതിനായ്
ഞാനുറങ്ങുന്നീല്ല എന്നിലെപാട്ടുറങ്ങുന്നില്ല,
കേവലം നാട്യമിതെന്തിനെ
ന്നാരോ പറയുന്നു?
കത്തുന്ന തീയ്യിലെന്നീണങ്ങൾ
പൊള്ളുന്നു.
മറ്റൊരാളൊത്തുഞാനാഹ്ലാദം പങ്കുവയ്ക്കുന്നു.
ദുഃഖങ്ങളാൽ
രക്തമൊലിച്ചു നില്ക്കുന്നൊരു
വെറുമസ്ഥിപഞ്ഞ്ജരമെന്റെ ചിന്തകൾ.
നക്ഷത്രങ്ങൾ
ശൂന്യമായ് കൂരിരുൾ
മൂടുന്നു വസ്ത്രം
നനച്ചുകൊണ്ട് പുഴവക്കിൽ ഞാനിരിക്കുന്നു.
വാക്കാൽ പുഷ്പങ്ങൾ
വർഷിക്കുന്നവർ
കുറ്റപ്പെടുത്തുമ്പോഴുമെന്നിൽ കവിതതൻ
ഗായകനുണരുന്നു.
ഞാനുറങ്ങുന്നില്ല എന്നിലെ ഗായകനുണരുന്നു …..

കല്ലിയൂർവിശ്വംഭരൻ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *