എന്നിലെ പ്രേമപുഷ്പമാല്യം നിൻ
മുഗ്ധ കണ്ഠത്തിൽ ചാർത്തിടട്ടെ ഞാൻ
സടകുടഞ്ഞെഴുന്നേൽക്കുക നിൻ
പാദപത്മം ചടുലമാക്കുക..
ലാസ്യ നടനനോത്സവത്തിനായ്
തങ്കച്ചിലങ്കയണിഞ്ഞീടുക..
താളലയമോടെചുവടുകൾ
വെച്ചുന്മാദനർത്തനമാടിടാം..
സ്വരഗുണങ്ങളെഴും ഗാനവും
ഹസ്താംഗിത മുദ്രാ നടനവും..
ഇടിമുഴക്കം തോൽക്കുമുച്ചത്തിൽ
ചിലങ്കയൊലിയും മുഴങ്ങണം..
പാദചലന ത്സടിതി കാൺകേ
ദേവലോകമതിശയിക്കണം..
മുനിവരന്മാരുമുണരണം
ജപം വെടിഞ്ഞു നൃത്തമാടണം..
സ്വർഗ്ഗസീമകൾക്കപ്പുറത്തെഴും
ഇന്ദ്രസദസ്സാകെയിളകണം..
അപ്സരസ്സുകൾ ഗുരുത്വമോടെ
തവ പാദപത്മം വണങ്ങണം..
സ്വരകന്യകമാർ ശ്രുതിമീട്ടി
നമുക്കനുപല്ലവി പാടണം..
ദേവലോകമിളകിയെത്തിയാ
ചാരുനർത്തനമാസ്വദിക്കണം..
ഉണരൂ.. വേഗമുണരൂ.. എൻ്റെ
പ്രണയ പുഷ്പഹാരമണിയൂ..

By ivayana