സീമ അരവിന്ദന്റെ മെസ്സേജ് വന്നപ്പോൾ ഞാൻ റെയിൽവേ സ്റ്റേഷനിലായിരുന്നു.
“മാഷേ..”
ഉം..
“മറന്നോ മാഷേ..
കുറച്ചു ദിവസങ്ങളായി ഒരനക്കവുമില്ലല്ലോ..”
അവിടുന്നും അനക്കമൊന്നും കണ്ടില്ലല്ലോ..
“ആഹാ.. മാഷ് തിരിച്ച് പറയാനും പഠിച്ചോ..?”
ചിലരുടെയടുത്ത് മാത്രം പിടിച്ച് നിൽക്കാനുള്ള ഊർജ്ജിത ശ്രമമായി കണ്ടാൽ മതി..
“പോടാ കള്ള മാഷേ.. വെച്ചിട്ടുണ്ട് ഞാൻ..!”
അപ്പോ ശിക്ഷ ഉറപ്പിക്കാം അല്ലേ..
“അത് പിന്നെ ഉറപ്പല്ലേ… ഹ ഹ…”
സീമ യുടെ ചിരിയും അതിനൊപ്പം വന്നു.
“മാഷേ.. ഇന്നെനിക്ക് ജോലിയില്ല.. ഓഫീസിലെത്തിയപ്പോൾ പിയൂൺ പറഞ്ഞു ഇലക്ട്രിക്ക് പ്രശ്നം കൊണ്ട് ഇന്ന് ഓഫീസ് അടച്ചിടുമെന്ന്.. ഞാനിപ്പോ വീട്ടിൽ പോകാനായി ടൗണിലേക്ക് പോകുകയാണ്..”
അത് കൊള്ളാലോ..
ഇന്ന് സ്വസ്ഥമായി ഇരിക്കാലോ..

“വീട്ടിൽ പോകുന്നതത്ര താൽപ്പര്യമില്ല മാഷേ.. ഏതെങ്കിലും ബുക്ക് സ്റ്റാളിൽ കയറി സമയം കളയണം..”
ഉം… ഞാനൊന്നു മൂളി.
“അല്ല മാഷെവിടെയാണ്..?”
ഞാൻ എറണാകുളം പോകാനായി
സ്റ്റേഷനിൽ നിക്കുന്നു.
“എന്താ മാഷേ.. കാര്യം..?”
അവിടെയൊരു ബിസിനസ്സ് ആവശ്യമുണ്ട്.
“മാഷ് ഒറ്റക്കാണോ..?”
അതേ സീമ..
“പോയിട്ടെപ്പോ തിരികെ വരും..?”

ഇവിടെ 5 ന് എത്തണം.
“മാഷേ..”
ഉം..
“വിരോധമില്ലെങ്കിൽ ഞാനും വന്നോട്ടെ മാഷിന്റെയൊപ്പം..?”
സീമ.. എറണാകുളമാണ് പോകുന്നത്..
വരാൻ വൈകിയാൽ പ്രശ്‌നമാവില്ലെ..?
“അതോർത്ത് മാഷ് ബേജാറാവണ്ട.. എന്റെ കാര്യം ഞാൻ നോക്കിക്കോളാം..”
എന്നാ പോരെ.. തീവണ്ടി പത്ത്
മിനിറ്റിനകം എത്തും..
“ദാ ഞാൻ ബസിറങ്ങി..
വേഗം ഓട്ടോ പിടിച്ച് വരാം..”
സീമ വരുമ്പോഴേക്കും ഞാനൊരു
ടിക്കറ്റെടുത്തു വെച്ചു..!

പത്തു മിനിറ്റിനുള്ളിൽ സീമ വന്നു..
അവള് വന്നതും ട്രെയിൻ വന്നതും ഒപ്പമായിരുന്നു..
പുറകിലെ ജനറൽ കമ്പാർട്ട്മെന്റിൽ പോയിരുന്നു.. തിരക്ക് നന്നേ കുറവ്.. സാരിയുടുത്ത് വന്ന സീമയെ കാണാൻ നല്ല രസമായിരുന്നു..
“എന്റെ മാഷേ.. ഒന്നും പറയണ്ട.. രാവിലെ എന്റെ ഫോണിലേക്ക് പിയൂൺ വിളിച്ചത്രെ.. ഞാനൊട്ട്‌ കണ്ടതുമില്ല..”
അത് നന്നായി.. അത് കൊണ്ട് എന്‍റെയൊപ്പം വരാൻ പറ്റിയില്ലേ..
“അതാണ് ഞാൻ ഭാഗ്യവതിയെന്ന് പറയുന്നത്..”
“എന്താ മാഷിന്റെ വേറെ വിശേഷങ്ങൾ..?”
അങ്ങനെ ഇങ്ങനെ തട്ടിയും മുട്ടിയും പോകുന്നു.

“അത് കലക്കി മാഷേ.. സ്ഥിരം ഡയലോഗ്.. വേറെയൊന്നും പറയാനില്ലേ.. സുഖമാണെന്നോ.. ദുഃഖമാണെന്നോ.. എന്നൊക്കെ..”
എന്നാ എനിക്ക് പരമ സുഖം..പോരെ..😄
“അത് മതി.. ഇപ്പോ ശരിയായി..”
“മാഷേ.. എനിക്ക് വിശക്കുന്നു..
ചായയും വടയും കഴിച്ചാലോ..”
നല്ല ആശയം.. എവിടെപ്പോയാലും
തീറ്റ വിട്ടൊരു പരിപാടിയിയില്ലല്ലോ സീമക്ക്..
“അയ്യട.. എന്നിട്ട് കൂടെ തിന്നാത്ത ഒരാള്..”
ഹ ഹ ഹ..
“വടയും ചായയും കുടിച്ച്
ഒരുപാട് സംസാരിച്ചിരുന്നു..”
ഇടയ്ക്ക് സീമ പുറത്തേക്ക് കുറേ നേരേം നോക്കിയിരുന്നു.. എന്നിട്ട് മുഖം തിരിച്ച് പറഞ്ഞു.

“മാഷേ..”
ഉം
“ഇങ്ങനെയൊരു ട്രെയിൻ യാത്ര എന്റെയൊരു സ്വപ്നമായിരുന്നു..”
ഇത് വരെ ട്രെയിനിൽ കയറാത്ത ഗ്രാമവാസി ആയിരുന്നു അല്ലേ..
“ഒന്ന് പോ മാഷേ.. ചളി പറയാതെ..”
ശരി ശരി.. മാഡം പറ…
“മാഡമോ… ഓടടാ കള്ള മാഷേ..!”
“മാഷേ.. ഈ സൗഹൃദം ഇങ്ങനെയൊക്കെയാണ്..
എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ..
എന്തൊരു രസാ അല്ലേ..”
സീമ.. നീ കൂടെ വന്നത് എനിക്ക് സന്തോഷമായി..

“സത്യം..?”
ഉം..!!
“മാഷേ..”
ഉം..
“അതേ ഒരു കാര്യം പറയട്ടേ…”
എന്താ വല്ല പ്രേമവും മറ്റും ആണെന്നാണോ..
“അയ്യട പ്രേമിക്കാൻ പറ്റിയ
ഒരു സാധനം..”
‘ഹ ഹ ഹ…’ ഞങ്ങള് ഒരുപാട് ചിരിച്ചു.
“മാഷേ ഞാൻ പറയാൻ വന്നത്..
ഈ സീമ.. സിമെ.. സീമേ.. എന്നൊക്കെയുള്ള
വിളി നിർത്തി.. എടീ പോടി എന്താടീ എന്നൊക്കെ വിളിച്ച് കൂടെ..”
വിചിത്രമായ ആഗ്രഹങ്ങളാണല്ലോടി…!

“അങ്ങനെ വഴിക്ക് വാ.. ഈ എടീ പോടി വിളിയൊക്കെ എനിക്കിഷ്ടമുള്ള വരിൽ നിന്ന് കേൾക്കുന്നത് ഒരുപാടിഷ്ടമാണ്..”
ഇനിയുമുണ്ടോ ഇത്തരം വിചിത്രമായ ആചാരങ്ങൾ..?
“അതൊക്കെയുണ്ട് വഴിയേ പറയാം..”
ശരി മൊയലാളി..
“മാഷേ..”
എന്താടി..
“വല്ലപ്പോഴുമൊക്കെ വിളിക്കണം..!
ഇങ്ങനെ യാത്ര പോകണം…!
ഒരുപാട് സംസാരിക്കണം…!
ഒരുമിച്ചാഹാരം കഴിക്കണം..!”
അതൊക്കെ നോക്കാം..
ഡീ എറണാകുളമായി..!

“ങ്ങേ!..”
വേണേൽ ചാടിക്കോ
ഇല്ലേൽ വണ്ടിയിപ്പോ വിടും..
“മാഷിനോട് സംസാരിച്ചിരുന്നത് കൊണ്ട്
ട്രെയിൻ നിന്നതൊന്നുമറിഞ്ഞില്ല..!
വാ..മാഷേ.. പോകാം”
ട്രെയിനിറങ്ങി സീമയുമായി നടന്നു പോകുമ്പോൾ അങ്ങോട്ടോ ഇങ്ങോട്ടോ നോക്കാതെ ഓരോ വിശേഷങ്ങൾ പറയുന്ന സീമയെ ഞാനത്ഭുതത്തോടെ നോക്കി നിന്നു……❤

റിഷു റിഷു

By ivayana