രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍
ആശാചക്രവാളം ചായം പുരട്ടുന്നു
പ്രഭാതകിരണകരങ്ങൾ ദിനവും
നവഭാവനകൾ വിരിയുന്നു
പ്രഭാതജീവിത നിമിഷങ്ങളിലെൻ
മാനസചക്രവാളശൈശവ,സീമയിൽ
അതുമായാ,തതുമായാ,തെന്നിലെയീ
ഇതുവരെയിതുവരെയീനിമിഷം
ചക്രവാളസിന്ദൂര സീമയിലൂടെ
അക്ഷരവർണ്ണവിരചിതകവനം
മാനസചായാചലനപടങ്ങളെ
എന്നെമറന്നു വരഞ്ഞിട്ടവിരാമം
ഇതുവരെയാരുമറിഞ്ഞതില്ലിതു
ഞാനോർത്തേവരുമിങ്ങിനെയായിടുമൊ
ഇതുജീവിതകാവ്യ വിതാനമിതേ
ഇതു എന്നുടെകാരണജീവിതസത്യം
പ്രായംപതിനാറിലെന്നും കവിയുടെ
മേഘവഴിത്താരയിൽ ചായമെറിയുവാൻ
പ്രാണൻ്റെ തൂലികേൽ ചിത്രംവരയുവാൻ!
