നിൻ കൺകോണിലൊളിപ്പിച്ച വിഷാദം
ഒപ്പിയെടുക്കാൻ അമർത്തി ചുംബിക്കവെ
കുഴിച്ചു മൂടിയ നിൻ സ്വപ്നങ്ങൾക്ക്
ചിറകു മുളപ്പിക്കാൻവെറുമൊരു പാഴ്ശ്രമം.
കുന്നോളം സ്വപ്നം കണ്ട നീ യിന്നൊരു
പാഴ് മര മായെങ്കിലും ഒരുവട്ടം കൂടി
പൂത്ത് തളിർത്തു കാണാൻ ഉൾത്തടംതുടിക്കുന്നു
ഋതുക്കളുടെ കാലൊച്ച ക്കായികാതോർക്കുന്നു
ഒഴുകി പരക്കും ശോകംമിഴിനനച്ചെൻ
ഹൃദയത്തിൽ ഓളങ്ങൾ തീർത്ത് ചുഴികളിൽ
പെട്ട്പിടയുമ്പോഴും സാന്ത്വനവാക്കുകൾ ക്കായ്
ആവനാഴി തപ്പുന്നുപ്രതീക്ഷ വറ്റാതെ.
മാഞ്ഞു പോയ വസന്തം വീണ്ടെടുക്കാനായി
ഒരിക്കൽ കൂടി നിൻ ചുണ്ടിലമർത്തി ചുംബിക്കട്ടെ
ഏറ്റുവാങ്ങട്ടെനിൻകടലാഴത്തളം
വിഷാദമെന്റേത് കൂടിയാക്കുവാൻ.

ദിവാകരൻ പി കെ

By ivayana