ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

തൃശ്ശിവപേരൂർ പൂരമിന്ന്
കാണുവാനായ് പോകണം
പൂരങ്ങളുടെപൂരമായ
പൂരമത് കാണണം
പഞ്ചമേളം പാണ്ടിവാദ്യം
കോലുരുമ്മും ശബ്ദഘോഷം
മുപ്പതാനയൊത്തുചേർന്ന
പൂക്കുടകൾ മാറ്റണതും
കണ്ടുകൺനിറയ്ക്കണം
ഇലഞ്ഞിത്തറമേളം കേട്ട്
ഇളകിയാടും വേളയും
തിരുവമ്പാടിയും
പിന്നെ പാറമേലും
തിരുപ്പുറപ്പാടത്തവേ
തിരയടങ്ങാക്കടലുപോലെ
ജനമിരമ്പണനേരമായ്
മാമാലയുടെ നാട്ടിലെ
പൂരോത്സവം കാണാൻ
പോയിടുന്നു ഞാനുമിന്ന്
പോയിവരാം കൂട്ടരേ

ബേബി മാത്യു

By ivayana