രചന : അഡ്വ: അനൂപ് കുറ്റൂർ✍️
കുരിരുട്ടിൽ തപ്പി തടഞ്ഞവൻ
കണ്ടിടമെല്ലാം കയറിയിറങ്ങിയ
കേൾവികേട്ടൊരു കള്ളൻ പണ്ട്
കുറ്റൂരിന്നകമൊരപമാനമായി.
കുറ്റിക്കാട്ടിപ്പതുങ്ങിയിരുന്നുo
കൂറ്റൻ ശാഖിയിലേറിയിരുന്നുo
കുഴിയുള്ളിടമായൊളിച്ചിരുന്നും
കള്ളൻ കക്കാൻ തക്കം നോക്കും.
കള്ളൻ കട്ടൊരു മൊന്തയുമായി
കട്ടൊരു വീട്ടിൽ തന്നെ ചെന്നവൻ
കിട്ടിയ കാശും വിരുതാൽ വാങ്ങി
കള്ളു മോന്തിയ രസമുണ്ടിവിടെ.
കുട്ടിക്കാലപ്പെരുമകളൊന്നിൽ
കാനക്കളരിയിലങ്കം പഠിക്കവേ
കൊണ്ടുമടിച്ചും വെട്ടിയൊഴിഞ്ഞും
കളരിയാശാനേറെ പ്രിയനായി.
കുടുംബം പോറ്റാൻ തുണയില്ലാതെ
കിട്ടിയ പണിയതു പലതും ചെയ്തു
കൂട്ടിനു വന്നതോ പട്ടിണി മാത്രം
കുറ്റം കണ്ടവൻ അന്യരിലായി.
കലിയേറിയ കള്ളനു പിന്നെ പിന്നെ
കണ്ടോരെല്ലാം എതിരാണെന്നായി
കൂടിയ ചിന്തയാൽ പിടിച്ചു പറിക്കാൻ
കള്ളനൊരുങ്ങിയിരുപ്പായിടുക്കിൽ.
കൂട്ടമോടാളുകളറുതി വരുത്താൻ
കൂറ്റൻ കള്ളനെയാഞ്ഞടിച്ചിടാൻ
കള്ളൻ കുതറിയടവുകളുമായി
കിട്ടിയയാളിനെ പൊതുരെ തല്ലി.
കള്ളനിരുട്ടിൽ കോപ്പുകളുമായി
കത്തിയരയിലായുധധാരിയായി
കൈയ്യിൽകരുതും കയറാൽ കയറി
കട്ടുമുടിച്ചവൻ അരിശം തീർത്തു.
കുറുപ്പന്മാരുടെ വീട്ടിൽ പതിവായി
കള്ളൻ കയറി തേങ്ങയിടുമ്പോൾ
കള്ളനെപ്പിടിക്കാനോതിയയമ്മയും
കളസമിട്ടു ഒരുങ്ങിയ സുമുഖനും.
കള്ളൻ കട്ടിതാ പാട്ടിന് പോയി
കളസമിട്ടവൻ പൗഡറും പൂശി
കളളനേപ്പിടിക്കാനെന്തിനൊരുക്കം
കെട്ടികൊണ്ടുസ്റ്റേഷനലിൽ പോണം.
കുറ്റൂരേ ആളുകൾ പൊറുതി മുട്ടി
കലിയോടീവിധമോതുന്നേവരും
കട്ടു മുടിച്ചും നാടു മുടിച്ചവൻ
കെട്ടവനൊരുവൻ “കള്ളൻ ഗോപി “
കുടിലിലുള്ളവളബലയാണേ
കുരുന്നരേപോറ്റാനാഞ്ഞു ശ്രമിച്ചു
കള്ളനെ കെട്ടിയ കുറ്റം കൊണ്ട്
കെട്ടിയോൾക്കും ചീത്തപ്പേരായി.
കുട്ടികളെല്ലാം വളർന്നുവരുമ്പോൾ
കക്കണമണിയായെന്നവനോതി
കുട്ടികളൊന്നും കട്ടില്ലെന്നാലൊട്ടും
കുരുന്നോർക്കച്ഛൻ നാണക്കേടായി .
കുറ്റൂർ സ്കൂളിൻ നടയിലായെന്നും
കൂട്ടരെല്ലാമാർപ്പോടൊന്നിച്ചൊന്നായി
കൂകിവിളിച്ചു “കള്ളതെണ്ടികൾ വന്നേ”
കേട്ടു കുനിഞ്ഞവരോടിയൊളിച്ചേ.
കേട്ടു പഠിച്ചു വലിയവരാകാനായി
കുരുന്നോർക്കുമില്ലേയവകാശം
കള്ളൻ്റരുമകൾ ആയത് കൊണ്ട്
കുഞ്ഞിനെയെന്തിനറുതിവരുത്താൻ !
കുരുന്നിനെയൊക്കെ കുറ്റൂക്കാരോ
കിട്ടിയാലൂക്കിന് ദ്രോഹിക്കാനായി
കള്ളൻ കുരുപ്പകളൊന്നുമൊന്നും
കേമന്മാരായിവളരണ്ടുയരെയുയരെ.
കള്ളൻ മകൻ എങ്ങനെ കള്ളനാകും
കുടിയൻ മകൻ എങ്ങനെ കുടിയനാകും
കരുവാം വട്ടൻ മകനെങ്ങനെ വട്ടനാകും
കുറവാരുടേം കറ്റല്ലറിക കഴുവേറികളെ!
കുറവില്ലാത്തവരരാരുണ്ടുലകിൽ
കാണട്ടൊന്നിനെ കല്പനയിലായി
കോലം കെട്ടും കമ്മികളെല്ലാമിവിടെ
കോമാളികളാം അല്പമാരാണല്ലോ?
