പുലരിയിൽ പൊൻവെളിച്ചം
തൂകിനിൽക്കുമെൻ
നിത്യദിവ്യതാരകേ…
വസന്തോത്സവങ്ങൾ
കൊഴിഞ്ഞുവീണ
ഈ പാഴ്മരച്ചുവട്ടിൽ
സൌന്ദര്യശിലകളിൽത്തീർത്ത
പുതിയ ചിദാകാശങ്ങളുമായ്
നീയെന്തിന് വന്നു വീണ്ടും
പ്രണയമരണത്തിനപ്പുറത്തെ
പുകപടലങ്ങൾ പടർന്ന
മേഘവനത്തിൽ
കരിഞ്ഞ ഊഞ്ഞാലിലാടി
മങ്ങിയ മഴവില്ലുകളിൽ ചാരി
ഞാനൊന്ന് മയങ്ങട്ടെ.

ജയരാജ്‌ പുതുമഠം

By ivayana

Leave a Reply

Your email address will not be published. Required fields are marked *