രചന : അനൂബ് ഉണ്ണിത്താൻ ✍
ആര്യപുത്രൻ അഗ്നിസാക്ഷിയായ്
അണിവിരലാൽത്തൊട്ട
സീമന്തരേഖയിലെ
ചുവപ്പാർന്ന സിന്ദൂരമാ
ചുടുനിണത്താൽത്തന്നെ
മാഞ്ഞുവല്ലോഭാരതസോദരി,
മകളേ പകരമേകുവാനാകില്ലയീ
യൂഴിയിൽ പകരം പകയായ്
ജ്വലിക്കുന്നു ഭാരതാംബ
അണിനിരക്കുന്നു ധീരയോദ്ധാക്കൾ
അതിർത്തിയിൽ നമുക്കായ്
അവിടെയും വീരമൃത്യുവരിച്ചു മറ്റൊരു
പൂവിനും പതിനാശം
അവിടെയും മായുന്നുവല്ലോ
പൊൻനിടിലത്തിൽ ചെങ്കുങ്കുമനിണവിരിപ്പിനാൽ
ജീവിതത്തിൻ നൽച്ചൂടിനാൽ നിന്നതാ
തനിച്ചാക്കി കാലം, നിനക്കായും നമുക്കായും
പോർക്കളത്തിലടരാടവേ
അവിടെയും തനിച്ചാക്കി കാലം
നഷ്ടം നഷ്ടമല്ലോ ജീവിതാഗ്നി തരണം ചെയ്യുവാൻ
വിജയിച്ചിടാം നമ്മുടെ ഭാരതം
മേൽക്കുമേൽ
അതിനായ് പൊലിഞ്ഞ ധീരപുത്രപത്നിക്കും
പകരമില്ലല്ലോയേകുവാനായൊന്നും.
എത്രയോ സോദരിമാർ കുങ്കുമം മാഞ്ഞും
കണ്ണീർഭുജിച്ചും കാലത്തിൻ സാക്ഷിയായ്
കാണാമറയത്തു ജീവിപ്പൂ
കാലമേ നീതികാട്ടുക
അനീതിയിൽ അഗ്നിയാകുക
ദീപശിഖയുമേന്തി ധീരപുത്രർ
ഒരുങ്ങിനിൽപ്പൂ ഭാരതാംബതൻ
പൊന്നു മക്കളേ കാക്കുവാൻ
കാത്തുകൊൾകമ്മേ ഞങ്ങളേകാക്കും
ധീരരാം സോദരരേ.
