രചന : നിധീഷ് .✍️
ഉറക്കമൊരു
അലോസരമാണ്
കണ്ണടച്ചാലും നേർത്ത
ഒച്ചയിൽ പോലും
തലയിൽ നിന്ന്
സ്വപ്നങ്ങൾ അടർന്ന്
കൊഴിഞ്ഞ്
പോകുന്നു
ഉറങ്ങുമ്പോൾ
എന്നും
എൻ്റെ മനസ്സ്
ആൾട്ടോ എണ്ണൂറ്
പോലെ
കുതിച്ച് പായുന്നു
എത്ര വേഗതയിൽ
പോയാലും
ഒടുക്കം
നിന്നയിടത്ത് നിന്ന്
ഒട്ടും മുന്നോട്ട് / പിന്നോട്ട്
പോകാതെ
ഇത്തിരി വട്ടത്തിൽ
ഒരു വണ്ടി
ഈ രാത്രിയിലും
വരുന്നതും കാത്ത്
ഒരു സിഗ്നൽ ലൈറ്റ്
ദൗത്യം മറന്ന്
ചുവന്ന് ചിരിക്കുന്നു.
