മാലാഖമാരവർ നമ്മുടെ ജീവൻ്റെ
രക്ഷകരായുള്ള ശുഭ്ര മനസ്സുകാർ
അറിയണം നമ്മളവരുടെ സഹനങ്ങൾ
ആർദ്രതയുള്ളൊരു ഹൃദയത്താലെ
ശുഭ്രവസ്ത്രം പോലെ ശുഭ്രമാം മനസ്സുമായ്
സഹജീവിതന്നുടെ ജീവരക്ഷക്കായി
നിസ്വാർത്ഥമായുള്ള സേവനം ചെയ്യുന്ന
നഴ്സുമാർ നമ്മുടെ മാലാഖമാർ
സ്വന്തം വേദനകൾ ഹൃദയത്തിലൊളിപ്പിച്ച്
അന്യൻ്റെ വേദന നെഞ്ചിലേറ്റിക്കൊണ്ട്
ഓടിനടന്നിട്ട് സേവനം ചെയ്യുന്ന
സിസ്റ്ററും ബ്രദറുമാം നഴ്സുമാർ നമ്മുടെ
ആതുരരംഗത്തെ പ്രഥമഗണനീയർ
കുറഞ്ഞ വേതനത്തിൻ്റെ വേദനക്കിടയിലും
വേതനം നോക്കാതെ വേദയുള്ളോർക്കായ്
സേവനം ചെയ്യുന്ന മാലാഖമാരവർ
ആതുരരംഗത്തെ ശുഭ്ര മനസ്സുകൾ
വൃദ്ധജനങ്ങൾക്ക് മക്കളായ് മാറുമവർ
കുട്ടികൾക്കച്ഛനുമമ്മയുമായ് മാറും
മറ്റുള്ളാർക്കവർ സിസ്റ്ററും ബ്രദറുമായ്
മാറുന്നുണ്ടവർ നൻമതൻ പ്രതീകങ്ങൾ
സ്വന്തമാം വേദനകൾ മറന്നുകൊണ്ടവർ നമ്മെ
പുഞ്ചിരിയോടെ പരിചരിക്കുന്നേരം
തിരിച്ചൊരു പുഞ്ചിരി നന്ദിരൂപത്തിലായ്
തിരിച്ചുകൊടുക്കാൻ നാം മറന്നുപോയ്ക്കൂടാ…..

ലാൽച്ചന്ദ് ഗാനെശ്രീഅ

By ivayana