പനിനീർ മണം പോലെ പൂക്കും പെണ്ണെ
പാതിരതിങ്കളുദിച്ച രാവിൽ നീയാരെ
പൂ മുഖമടയ്ക്കാതെ ജാലകവാതിലിൽ
പാതിര സ്വപ്നങ്ങൾ പകൽ പോലെ തെളിഞ്ഞിരിപ്പാണോ
പാതിര പൂക്കൾ പാതി മിഴികളുണർത്തിയ നേരം
പതിവായ് നിന്നോടു കാതിലടക്കം പറഞ്ഞു പറഞ്ഞു നിന്നെ
പതിയെ പതിയെ പുഞ്ചിരിച്ച നേരം നീലാകാശവും
പകൽ പോലെ നീലാഭരങ്ങളായ് നക്ഷത്രങ്ങളും താരകങ്ങളും
പുസ്തകത്താളിൽ മറിച്ചൊന്നെഴുതിയ അക്ഷരപ്പൂക്കൾ
പതിയെ പതിയെ പീലക്കണ്ണുയർത്തി നിന്റെ മിഴിപ്പൂവിൽ
പറയാതെ പറഞ്ഞ രഹസ്യം കേട്ടു നിന്റെ സ്വരങ്ങൾ
പതിയെ പതിയെ ചിലമ്പണിഞ്ഞു നടനം
നടനം പാതിര ചന്ദ്രൻ വന്നുദിച്ചു.

ബാബു വിശ്വൻ

By ivayana