ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ഖത്തറിലിപ്പോളത്തറിൻ
മണമൊന്നുമല്ല ഹേ…
പൂമണമോലും ചെറുക്കാറ്റും തലോടും.
എങ്ങും മരുഭൂവെന്നൊരു
ചൊല്ലുമിനി വേണ്ട,
വർണക്കാവടിയേന്തി നിൽക്കും
പൂമരങ്ങളാൽ മനോഹരമാകുന്നു
വഴിയോരങ്ങളും.
മരുഭൂമിയെ പച്ചയുടുപ്പിച്ചു
ചെറുകാടുകളുമങ്ങിങ്ങു സുന്ദരം.
നിറമുള്ള സ്വപ്നങ്ങളാൽ,
മായാത്തൊരോർമകളിൽ
മലയാണ്മ മനസ്സിലുണ്ടെങ്കിലും
ബാക്കിയുണ്ടാകുമോ
ചെറ്റു ഹരിതാഭയങ്ങ് ഒടുവിൽ കിടക്കും
മൺകൂനയിലെങ്കിലും.

By ivayana