അവൾ സമയം നോക്കാതേ
ഇറങ്ങി നടന്നു
ചോദ്യം?
എവിടേക്കാണ്
ഉത്തരം….
മഴപെയ്‌തു തോർന്ന ആ
ഇരുട്ടുവഴിയിൽ
അവളാരെയോ
കത്തു നിൽക്കുന്നു,
ആ ഹോസ്പിറ്റലിൽ വരാന്തയിൽ,
തന്റെ പ്രാണൻ ഒരിറ്റു ജീവനുവേണ്ടി പിടയുമ്പോൾ,
അവൾ കണ്ണുകൾ അടച്ചു ശ്വാസമെടുത്തു,
രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട്
തന്റെ കുഞ്ഞിന് വേണ്ടിയുള്ള ഓട്ടത്തിലാണ്,
താനെന്നമ്മാ
ഒരു സഹായത്തിനായി കൈനീട്ടത്തീടങ്ങളില്ല…
പക്ഷേ പലയിടത്തുനിന്നും കിട്ടിയ ഉത്തരം
ആ കുഞ്ഞു ജീവന്റെ സംരക്ഷണത്തിന്
അവൾക്ക് കൊടുക്കേണ്ടി വന്ന ഉത്തരം
അവളെന്ന പെണ്ണിന്റെ
ശരീരമായിരുന്നു,
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ
അവളാ
ബെഞ്ചിൽ ഇരിക്കുമ്പോൾ, മരണം മുന്നിൽ അത് മാത്രം,
പക്ഷെ തന്റെ കുഞ്ഞൂ,
ജന്മ്മം കൊടുത്ത മനുഷ്യൻ ഈ സമയം മറ്റൊരു പെണ്ണുടലിൽ തന്റെ ദാഹം തീർക്കാൻ
പാടുപെടുന്നു,
അവളാ കണ്ണുകൾ തുടച്ചു അയാളെ വിളിക്കുമ്പോൾ,
അവൾ പ്രതീക്ഷിച്ചിരുന്നു, വെറുതെ യെങ്കിലും
തന്റെ കുഞ്ഞിന് വേണ്ടിയെങ്കിലും അയാൾ മടങ്ങി വരുമെന്നു,
ആ ചിന്തകൾ തോൽവി ആണെന്ന് മനസ്സിലാക്കി
അവൾ അവിടെ നിന്ന് എഴുന്നേറ്റു
ഇനി എന്ത്?
ആ നിമിഷമാണ് കുറച്ചു ദിവസങ്ങൾക്കു മുന്നേ തന്റെ ഫോണിലേക്ക് ഒരു കോൾ വന്നത് അവൾ ഓർക്കുന്നത്…
അതിൽ പിന്നെയും ആ നമ്പറിൽ നിന്ന് കോളുകൾ വന്നപ്പോഴും ഒരു വാക്കുപോലും പറയാതെ അവളാ കോളുകൾ നിരസിച്ചു…
എന്തുകൊണ്ടോ അവൾക്ക് ആ നമ്പറിലേക്ക് വിളിക്കണമെന്ന് തോന്നി
തന്റെ കുഞ്ഞിന്റെ ജീവനുവേണ്ടി
തലേദിവസം വിളിച്ച ആ നമ്പറിലേക്ക്
അവൾ വിളിച്ചു,
രണ്ടാമത്തെ ബെല്ലിൽ ആ കോൾ കണക്ട് ചെയ്യുമ്പോൾ ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ അയാൾ ഒരു വാക്കു മാത്രം പറഞ്ഞു
!! രണ്ടുമണിക്കൂർ നിന്നെയെനിക്ക് വേണം
പകരം നീ ചോദിക്കുന്നത് നിനക്ക് പകരം തരും..” അതെന്റെ ജീവനാണെങ്കിലും!
ഇത്രമാത്രം പറഞ്ഞു മറുവശത്ത് ആ കോൾ കട്ടാകുമ്പോൾ.
അവിടെ അവൾ ഒന്നും ഓർത്തില്ല,
അയാൾ ആരാണ്
എന്താണ്
എന്തിന് തന്നെ പ്രതീക്ഷിക്കുന്നു
അവളുടെ ഉള്ളിലൊന്നുമുണ്ടായിരുന്നില്ല.
ഒന്നുമാത്രം പിടക്കുന്ന ഒരു മൂന്നു വയസ്സുകാരന്റെ മുഖം….
ആ ഇരുട്ടിൽ അവൾക്ക് മുന്നിൽ ഒരു വാഹനം വന്നു നിൽക്കുമ്പോഴാണ്
അവൾ ചിന്തകളിൽ നിന്ന് പുറത്തുവരുന്നത്,
ആരെന്നറിയാത്ത മൂന്ന് പേർ
ആ വാഹനത്തിലേക്ക് അവളെ കയറ്റുമ്പോൾ
ഇനി ഒരു മടക്കമില്ലെന്ന് ചിന്തിച്ചിരുന്നു..
താൻ ഒരിക്കലും തന്റെ മകന്റെ മുന്നിൽ
എല്ലാം നഷ്ടപ്പെട്ട ഒരു അമ്മയായി വന്ന് നിൽക്കില്ല എന്ന്
അവൾ ശപഥം ചെയ്തിരുന്നു….
ജന്മം കൊടുത്ത അമ്മ നഷ്ടമായി
സ്വന്തം പിതൃത്വം കൊടുത്ത അച്ഛനോ
ആരെന്നു പോലും തിരിച്ചറിയാതെ
ആ കുഞ്ഞിനെ വലിച്ചെറിഞ്ഞു..
അവളുടെ കൈകളിലേക്ക് അതിനെ കിട്ടുമ്പോൾ
അവൾ മാത്രമായി ആ കുഞ്ഞിന്റെ അമ്മയും അച്ഛനും..
തന്റെ ചേച്ചിയുടെ സ്വന്തം ചോര ഒരിക്കൽ തെറ്റുപറ്റി പോയതിന്റെ പേരിൽ ജീവിതം തോൽപ്പിച്ച
അവൾ ഏൽപ്പിച്ചു പോയ ഒരു കുരുന്നതാണ് ഇന്നൊരിറ്റു
കണ്ണീരിനോട് കൂടി
എന്റെ നെഞ്ചോട് ചേർന്ന് ഉറങ്ങുന്നത്…
ചിന്തകളിൽ നിന്ന് അവൾ പുറത്തെത്തി.
ആ വലിയ വീടിന്റെ മുന്നിൽ
ഗേറ്റുകൾ തുറക്കപ്പെടുന്നു അവളകത്തേക്ക് കയറിയപ്പോൾ..
ആ ഇരുട്ടിൽ തന്നെ വിഴുങ്ങാൻ വന്ന രാക്ഷസനായി
അവൾക്കു തോന്നി,,
മുന്നിലെ വാതിൽ തുറന്നു
അകത്തെ പട്ടു വിരിച്ച പർവതാനിയിലൂടെ നടന്നു
അവൾ അതിന്റെ നടുമുറ്റത്തെതുമ്പോൾ
അവളെ തേടിയെത്തിയത്
ഒരു ശബ്ദം മാത്രമായിരുന്നു..
ഇവിടെ ഇരിക്കൂ
സാർ ഇപ്പോൾ വരും…
അവിടെ ഇരുന്നു അവൾക്ക് മുന്നിലേക്ക്
രണ്ടുമണിക്കൂറിന് ഇപ്പുറവും ആരും തിരക്കി വന്നില്ല.
ഹൃദയം അതിക്രമാദിതമായി
അവളിൽ ഭയം ഉണർത്തി…
തന്റെ കുഞ്ഞ്,
ഒരു പെട്ടിയുമായി തനിക്ക് മുന്നിലേക്ക് എത്തിയ
ഒരു കറുത്ത മനുഷ്യൻ വിളിയിൽ
അവൾക്കു മുന്നിലേക്ക്
ഒരു വെള്ള പേപ്പർ നീട്ടുമ്പോൾ
അതിൽ ഉണ്ടായിരുന്നു അതിനുള്ള ഉത്തരം..
ഈ പെട്ടിയിൽ ഉള്ള കാശ്
എന്റെ കുഞ്ഞിനു വേണ്ടിയുള്ളതാണ്..
നീയെന്ന അമ്മയെ ഞാൻ ബഹുമാനിക്കുന്നു..
നിനക്ക് ഇതുമായി മടങ്ങി പോകാം…
ആ നിമിഷം തന്നെ അവളെവിടെ നിന്നു അവർകൊപ്പം പോയി…
ആ വീടിന്റെ ഏറ്റവും മുകളിലത്തെ
അവൾ എന്ന ചിത്രത്തിനു മുന്നിൽ
അവൻ തന്നെ കണ്ണുകൾ അടച്ച്
നിൽക്കുന്ന നിമിഷം
ഈ ഭൂമിയെ സ്വന്തമാക്കുന്നത് പോലൊരു മഴ.
പെയ്തിറങ്ങി
അത് അവളുടെ കണ്ണീരോ അതോ
അവന്റെയോ..?
അവളാ ഹോസ്പിറ്റലിൽ വരാന്തയിലെത്തും വരെ
അയാളെ കുറിച്ച് ഓർത്തില്ല
ആ കുഞ്ഞി കണ്ണുകൾ
തുറക്കുമ്പോൾ
അവൾക്കൊരു കഥ പറയാനുണ്ടായിരുന്നു
ഒരു മാന്ത്രികരാജകുമാരന്റെ…
അയാൾ ആരാണ്
എവിടെനിന്ന് വന്നു
എന്തിനു വേണ്ടിയാണ്
അയാളെ എന്നിലേക്ക് വന്നത്..
ഇനിയും അയാളെ കണ്ടുമുട്ടുമോ..
അറിയാത്ത ചോദ്യങ്ങളുമായി അവളാ കുഞ്ഞിനെ നെഞ്ചിലേക്ക് ചേർക്കുമ്പോൾ..
ആ പേപ്പറിലെ അവസാന വരി കൂടി അവളോർത്തു..
നീ എന്റേതാണ്
കാത്തിരിക്കുക
നിന്റെ മുന്നിൽ ഞാൻ എത്തുന്ന നിമിഷത്തിനായി……….

By ivayana